തിരുവനന്തപുരം: ഒമിക്രോൺ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം തത്കാലം തുടരില്ല.
നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും എന്ന് സർക്കാർ അറിയിച്ചു.
നേരത്തെ പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം ഈ ആഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം വിലയിരുത്തും. കേസുകൾ വർധിച്ചാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

