ദില്ലി: തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ‘ആന്റി ടാങ്ക്-ആന്റി പേഴ്‌സണല്‍ മൈനു’കളായ നിപുണ്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും.
പാക്കിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തികളില്‍ ശത്രുക്കളെ ചെറുക്കാന്‍ സൈന്യത്തിന് കരുത്ത് പകരുന്നതാണ് നിപുണ്‍ മൈനുകള്‍.
മാത്രമല്ല ശത്രു സൈന്യത്തിന്റെ കാലള്‍പ്പടയില്‍ നിന്നും കവചിത യൂണിറ്റുകളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കുരത്ത് പകരുന്നതാണ് ഈ മൈനുകളെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ഭീകരരെ പ്രതിരോധിക്കാനും ഈ മൈനുകള്‍ ഉപയോഗിക്കും.
സ്‌ഫോടക വസ്തുവായ ആര്‍.ഡി.എക്‌സ് ഉപയോഗിച്ച് നിര്‍മിച്ച നിപുണ്‍ മൈനുകളുടെ ഏഴ് ലക്ഷം യൂണിറ്റുകളാണ് സൈന്യത്തിന് കൈമാറുക.
അതേസമയം ഡി.ആര്‍.ഡി.ഒയുടെ സഹകരണത്തോടെ ഒരു ഇന്ത്യന്‍ കമ്പനിയാണ് സൈന്യത്തിനായി ഈ മൈന്‍ വികസിപ്പിച്ചത്.
ഈ മൈനുകള്‍ക്ക് പുറമെ തദ്ദേശീയമായി വികസിപ്പിച്ച പ്രചന്ത്, ഉല്‍ക തുടങ്ങിയ മൈനുകളും പരീക്ഷണങ്ങള്‍ക്ക് ശേഷം സൈന്യത്തിന് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ് ഈ ആയുധങ്ങള്‍.

