Friday, May 10, 2024
spot_img

തിരഞ്ഞെടുപ്പ് തിരക്കിനിടയിലും തലയ്ക്ക് പരിക്കേറ്റ ശശി തരൂരിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍; ഇത് അപൂർവം ചിലരിൽ മാത്രം കാണുന്ന രാഷ്ട്രീയ മര്യാദയെന്ന് ശശിതരൂർ

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദർശിച്ചതിൽ ശശി തരൂർ സന്തോഷം പങ്കുവച്ചു. ട്വിറ്റലാണ് നിർമ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിർമ്മല സീതാരാമൻ കാണിച്ച മര്യാദ രാഷ്ട്രീയക്കാരിൽ അപൂർവ്വമാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

തലക്ക് പരിക്കേറ്റ ശശി തരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Touched by the gesture of @nsitharaman, who dropped by today morning to visit me in the hospital, amid her hectic electioneering in Kerala. Civility is a rare virtue in Indian politics – great to see her practice it by example! pic.twitter.com/XqbLf1iCR5— Shashi Tharoor (@ShashiTharoor)April 16, 2019

Related Articles

Latest Articles