Tuesday, April 30, 2024
spot_img

2021ല്‍ ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറും; നിര്‍മല സീതാരാമന്‍

ദില്ലി: 2021-സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാകു​​​മെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഈ വര്‍ഷം നെഗറ്റീവ്​ വളര്‍ച്ചയില്‍ മുന്നോട്ട്​ പോയാലും അടുത്തവര്‍ഷം ഏറ്റവും അതിവേഗതയില്‍ വളരുന്ന സാമ്പത്തിക ശക്തികളൊന്നില്‍ ഇന്ത്യയുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിനാണ്​ രാജ്യം പ്രഥമ പരിഗണന നല്‍കുന്നതെന്നും, ഇന്ത്യയുടെ ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കയറ്റുമതിക്ക്​ തയ്യാറാണെന്ന്​ ഉറപ്പുവരുത്തുന്നതിനാണ്​ രണ്ടാം പരിഗണനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണ ഇന്ത്യയില്‍ വര്‍ധിക്കുന്ന ആവശ്യകതയുടെ ഫലമായി ആഭ്യന്തര വരുമാനത്തില്‍ വര്‍ധയുണ്ടാകും. അതോടൊപ്പം ഉത്സവസീസണും സാമ്പത്തിക രംഗത്തിന്​ ഗുണകരമാകുമെന്നും അവർ വ്യക്തമാക്കി. ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related Articles

Latest Articles