ദില്ലി: പൊതുബജറ്റിന് മുന്നോടിയായി നിർമ്മലാ സീതാരാമൻ (Nirmala Sitharaman) സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 2022-23 പൊതുബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ദില്ലി വിജ്ഞാൻ ഭവനിലാണ് യോഗം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്‌ക്കും. സംസ്ഥാനങ്ങളുടെ വിവിധ ആവശ്യങ്ങളും, കേന്ദ്രത്തിൽ നിന്നും കടം വാങ്ങുന്നതിന്റെ പരിധി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ധനമന്ത്രിമാർ നിർമ്മലാ സീതാരാമനെ അറിയിക്കും.
കോവിഡ് മഹാമാരിയെ തുടർന്ന് പല സംസ്ഥാനങ്ങളും സാമ്പത്തികപരമായി ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഇക്കാര്യങ്ങളും സംസ്ഥാന ധനമന്ത്രിമാർ കേന്ദ്രത്തെ അറിയിക്കും. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം ധനമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഹിതവും ചർച്ച ചെയ്യുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. കേരളത്തിന്റെ വിവിധ ആവശ്യങ്ങളും, സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രത്തെ അറിയിക്കാനായി സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…