Wednesday, May 8, 2024
spot_img

രാജ്യത്തെ ധനമന്ത്രിമാരുമായുളള നിർമ്മലാ സീതാരാമന്റെ കൂടിക്കാഴ്ച ഇന്ന്; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പങ്കെടുക്കും

ദില്ലി: പൊതുബജറ്റിന് മുന്നോടിയായി നിർമ്മലാ സീതാരാമൻ (Nirmala Sitharaman) സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 2022-23 പൊതുബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ദില്ലി വിജ്ഞാൻ ഭവനിലാണ് യോഗം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്‌ക്കും. സംസ്ഥാനങ്ങളുടെ വിവിധ ആവശ്യങ്ങളും, കേന്ദ്രത്തിൽ നിന്നും കടം വാങ്ങുന്നതിന്റെ പരിധി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ധനമന്ത്രിമാർ നിർമ്മലാ സീതാരാമനെ അറിയിക്കും.

കോവിഡ് മഹാമാരിയെ തുടർന്ന് പല സംസ്ഥാനങ്ങളും സാമ്പത്തികപരമായി ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഇക്കാര്യങ്ങളും സംസ്ഥാന ധനമന്ത്രിമാർ കേന്ദ്രത്തെ അറിയിക്കും. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം ധനമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഹിതവും ചർച്ച ചെയ്യുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. കേരളത്തിന്റെ വിവിധ ആവശ്യങ്ങളും, സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രത്തെ അറിയിക്കാനായി സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

Related Articles

Latest Articles