ദില്ലി: ഇന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് കണ്ണൂർ വിമാനത്താവള വഴിയുള്ള ദേശീയ പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചത്. വിമാനത്താവളത്തിനോട് ചേർന്ന് ചൊവ്വ മുതൽ മട്ടന്നൂർ – കൂട്ടും പുഴ – വളവുപാറ – മാക്കൂട്ടം – വിരാജ്പേട്ട- മടിക്കേരി വഴി മൈസൂർ വരെയുള്ള റോഡിന്റെ കേരളത്തിലുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തപ്പെടുത്തും . അതിനാവശ്യമായ നടപടികൾ ഉടനടി കൈക്കൊള്ളുമെന്ന് ഗഡ്കരി ഉറപ്പു നൽകി.
തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റർ റിംഗ് റോഡ് നിർമ്മിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാധ്യതകൾ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക.
പദ്ധതി തുക പ്രതീക്ഷിക്കുന്നത് 4500 കോടി രൂപയാണ്. പുതിയ പദ്ധതി തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറും. ഈ പദ്ധതി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

