ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജിവെച്ചേക്കും. എന്‍ഡിഎയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചുള്ള കത്ത് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുന്നതിന് മുന്‍പ് ജെഡിയുവിന്റെ എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം ഇന്ന് പട്‌നയില്‍ ചേരും. ബിജെപി നിയമസഭാകക്ഷിയോഗവും ഇന്ന് ചേരുന്നുണ്ട്. ബിജെപി പിന്തുണയോടെ പുതിയ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വൈകീട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടുവര്‍ഷം മുന്‍പാണ് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമായത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ച് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിലുള്ള ആര്‍ജെഡി മന്ത്രിമാരെ ഒഴിവാക്കി ബിജെപി മുഖങ്ങളെ ഉള്‍പ്പെടുത്താനാണ് നീക്കം. നിതീഷ് കുമാറിന് പിന്തുണ അറിയിച്ച് എല്ലാ ബിജെപി എംഎല്‍എമാരും കത്ത് നല്‍കിയതായും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…