Monday, April 29, 2024
spot_img

നിതീഷ് കുമാര്‍ ഇന്ന് രാജിവച്ചേയ്ക്കും;ജെഡിയു എംപി മാരുടെയുംഎം എൽ എമാരുടെയും യോഗം ഇന്ന് പട്നയിൽ. ബിജെപിയുമായി ചേര്‍ന്നുള്ള പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകീട്ടോടെ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജിവെച്ചേക്കും. എന്‍ഡിഎയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചുള്ള കത്ത് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുന്നതിന് മുന്‍പ് ജെഡിയുവിന്റെ എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം ഇന്ന് പട്‌നയില്‍ ചേരും. ബിജെപി നിയമസഭാകക്ഷിയോഗവും ഇന്ന് ചേരുന്നുണ്ട്. ബിജെപി പിന്തുണയോടെ പുതിയ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വൈകീട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടുവര്‍ഷം മുന്‍പാണ് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമായത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ച് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിലുള്ള ആര്‍ജെഡി മന്ത്രിമാരെ ഒഴിവാക്കി ബിജെപി മുഖങ്ങളെ ഉള്‍പ്പെടുത്താനാണ് നീക്കം. നിതീഷ് കുമാറിന് പിന്തുണ അറിയിച്ച് എല്ലാ ബിജെപി എംഎല്‍എമാരും കത്ത് നല്‍കിയതായും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles