ദില്ലി : എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ഐ ഐ ടി ജെ ഇ ഇ മെയിന്‍ പരീക്ഷയിൽ സംസ്ഥാനത്ത് പെൺകുട്ടികളിൽ ഒന്നാമതെത്തിയ നിവേദ്യ പി നായർ വീണ്ടും വിജയതിളക്കത്തിൽ. ഇപ്പോഴിതാ കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് 41 ആം റാങ്കോടെ ആലപ്പുഴ ജില്ലയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഈ വിദ്യാർത്ഥിനി.
തിരുവൻവണ്ടൂർ മഴുക്കീർ സുരഭി വീട്ടിൽ നിവേദ്യ വി.നായർ 99.64 ശതമാനം മാര്‍ക്കോടെയാണ് ജെ ഇ ഇ മെയിന്‍ പരീക്ഷയിൽ ഒന്നാമതെത്തിയത്. രാജ്യത്ത് 3982-ാം റാങ്കും നേടുകയും ചെയ്തിരുന്നു. ജെഇഇ അഡ്വാൻസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഇപ്പോൾ നിവേദ്യ.
കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സിവിൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ. വിനീഷ് വി. നായരുടെയും കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കംപ്യൂട്ടർ സയൻസ് വിഭാഗം അധ്യാപിക സന്ധ്യാറാണിയുടെയും മകളായ നിവേദ്യയുടെ ലക്ഷ്യം കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ മദ്രാസ് ഐഐടിയിൽ പ്രവേശനമാണ്. പത്താം ക്ലാസ് വിദ്യാർഥി നിതേജ് ഏക സഹോദരൻ.
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സിവിൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ. വിനീഷ് വി. നായരുടെയും കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കംപ്യൂട്ടർ സയൻസ് വിഭാഗം അധ്യാപിക സന്ധ്യാറാണിയുടെയും മകളായ നിവേദ്യയുടെ ലക്ഷ്യം കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ മദ്രാസ് ഐഐടിയിൽ പ്രവേശനമാണ്. പത്താം ക്ലാസ് വിദ്യാർഥി നിതേജ് ഏക സഹോദരൻ. ചങ്ങനാശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറിലായിരുന്നു പ്ലസ്ടു പഠനം, എൻട്രൻസ് പരിശീലനം പാലാ ബ്രില്യന്റിലും. 98.2 ശതമാനം മാർക്കോടെയാണ് പ്ലസ്ടു പാസായത്.
ഒരു പ്രമുഖ മാധ്യമത്തിന് മുൻപ് നൽകിയ അഭിമുഖത്തിൽ നിവേദ്യ പറയുന്നത് ഇങ്ങനെ…..
‘‘ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഒരിക്കൽ ഐഐടി ദില്ലി കണ്ടിട്ടുണ്ട്. അന്നു മുതൽ തുടങ്ങിയതാണ് ഐഐടികളോടുള്ള ഇഷ്ടം’’
പഠനത്തിനായി താൻ ദിവസവും 10 മണിക്കൂറെങ്കിലും നീക്കിവച്ചിരുന്നു. ഉറക്കമിളച്ചു പഠിക്കുന്ന രീതിയില്ല. പാഠഭാഗങ്ങൾ കാണാതെ പഠിക്കുന്ന രീതിയുമില്ല. കൺസപ്റ്റ് പഠിച്ചെടുക്കാനാണ് ശ്രമിച്ചിരുന്നത്. ഇതിനായി കൂടുതൽ സമയം വേണ്ടിവന്നാലും കുഴപ്പമില്ല എന്നതായിരുന്നു തന്റെ നിലപാട്. കംപ്യൂട്ടർ സയൻസിൽ പഠനം തുടരണം എന്നതു തന്നെയാണ് ആഗ്രഹവും.
മാത്രമല്ല ദിവസവും അര മണിക്കൂർ എങ്കിലും ടെന്നിസ് പോലെ ഏതെങ്കിലും വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. സ്ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കുന്നത് ഒഴിവാക്കാനാണ് ഈ രീതി അവലംബിച്ചത്. പാട്ടു കേൾക്കുന്നതാണ് ഇടവേളകളിലെ പ്രധാന വിനോദം.
ക്ലാസുകൾ ഉള്ള സമയം പൂർണമായും ശ്രദ്ധിച്ചിരിക്കും. ഫോർമുലകളൊക്കെ ചെറുകുറിപ്പുകളാക്കി എഴുതിവച്ചാണ് പഠനം. ഇതിനായി മാത്രം ബുക്കും ഉണ്ടായിരുന്നു. സാധിക്കുമെങ്കിൽ അധ്യാപകരോട് ചോദിക്കാതെ സ്വന്തം നിലയിൽ സംശയങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചിരുന്നത്. ഇതിനായി കൂടുതൽ റഫറൻസുകൾ ഉപയോഗിക്കും.
പാഠഭാഗങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഇത് ഉപകരിച്ചു. എന്നിട്ടും രക്ഷയില്ലെങ്കിൽ മാത്രം അധ്യാപകരുടെ സഹായം തേടും. ഫോണിലൂടെയാണ് ഇവരുമായി ബന്ധപ്പെട്ടിരുന്നത്. പഠനത്തിനപ്പുറം വായന ഇഷ്ടപ്പെടുന്നയാളാണ്. നോവലുകളാണ് കൂടുതൽ പ്രിയം. സംഗീതവും പ്രിയപ്പെട്ടതാണ്”- നിവേദ്യ പറയുന്നു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…