മലപ്പുറം : തെങ്ങിൻ മുകളിൽ കയറി ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാ ഭീഷണി. കുഴിപറമ്പിൽ ചിന്നു നിവാസിൽ എം.പി അയ്യപ്പനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വീട്ടിലെ കിണറിലേക്ക് സമീപത്തെ വീട്ടിൽ നിന്നും മലിന ജലം എത്തുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വാഴക്കാട് പോലീസും മീഞ്ചന്ത ഫയർ ഫോഴ്സും ചേർന്ന് അയ്യപ്പനെ കയർ കൊട്ടയിൽ ഇരുത്തി താഴെ ഇറക്കി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീടിനടുത്തുള്ള തെങ്ങിൽ അയ്യപ്പൻ കയറിയത്.

