Sunday, May 5, 2024
spot_img

രാത്രി നന്നായി ഉറങ്ങണോ ? ഇവ കഴിച്ചാൽ മതി…

അത്ഭുതകരമായ ഒരു പ്രതിഭാസമാണ് ഉറക്കം.നല്ല ആരോഗ്യത്തിന് നല്ല ഉറക്കം പ്രധാനമാണ്. ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നത് വഴി വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറയുകയും തലച്ചോറിൻ്റെ പ്രവർത്തനശേഷിയും ദഹനാരോഗ്യവുമെല്ലാം മികവുറ്റതാക്കിക്കൊണ്ട് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന
ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം …

1 ബദാം

ആരോഗ്യപരമായ പല ഗുണങ്ങളും ഒത്തുചേർന്നുള്ള നട്സുകളിൽ ഒന്നാണ് ബദാം. ധാരാളം പോഷകങ്ങളുടെ മികച്ച ഉറവിടമാണ് ഇവ. ഒരു ഔൺസ് ബദാമിൽ നിന്ന് നിങ്ങളുടെ ദൈനംദിന ആവശ്യകതയുടെ 14% ഫോസ്ഫറസ്, 32% മാംഗനീഷ്യം, 17% റൈബോഫ്ലേവിൻ എന്നിവ ലഭിക്കുന്നു.മറ്റ് നട്സുകളെ അപേക്ഷിച്ച് ബദാമിൽ ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ അളവ് ഉയർന്നതാണ്. അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ബദാം ഏറ്റവുമധികം സഹായിക്കുമെന്ന് അവകാശപ്പെടുന്നു. മഗ്നീഷ്യത്തിൻ്റെ ഒരു മികച്ച ഉറവിടം കൂടിയാണ് ബദാം. പ്രത്യേകിച്ച് ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ആളുകൾക്ക് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ, ഉറക്കത്തെ തടസ്സപ്പെടുത്തുന്ന കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

2 ഫാറ്റി മത്സ്യങ്ങളിൽ

കൊഴുപ്പുകൾ കൂടുതൽ അടങ്ങിയിട്ടുള്ള മത്സ്യങ്ങളായ സാൽമൺ, ട്യൂണ, അയല എന്നിവയെല്ലാം അവിശ്വസനീയമാം വിധം ആരോഗ്യകരമാണ്. ഇവയിൽ അസാധാരണമാം വിധം അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി യുടെ സാന്നിധ്യമാണ് ഇതിനെ കൂടുതൽ ആരോഗ്യ പൂർണമാക്കി മാറ്റുന്നത്.ഇതുകൂടാതെ, ഫാറ്റി മത്സ്യങ്ങളിൽ ആരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും ഇപി‌എ, ഡി‌എ‌ച്ച്‌എ, ഇവ രണ്ടും വീക്കം കുറയ്ക്കുന്നതിന് പേരുകേട്ടതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ നിങ്ങളെ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലെ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡി യും കൂടിച്ചേരുമ്പോൾ നിങ്ങളുടെ ശരീരത്തിന് ഉറക്കത്തിന്റെ ഗുണനിലവാരം ഏറ്റവും മികച്ചതാക്കി മാറ്റാൻ കഴിയുന്നു. കാരണം ഇവ രണ്ടും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മസ്തിഷ്ക രാസവസ്തുവായ സെറോട്ടോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

3 ചമോമൈൽ ചായ

ചമോമൈൽ ചായ പതിവായി കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ഉത്കണ്ഠയും വിഷാദവും തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നുമെല്ലാം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതൊന്നും കൂടാതെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ചില സവിശേഷ ഗുണങ്ങളും ചമോമൈൽ ചായയിലുണ്ട്. ചമോമൈൽ ചായയിൽ എപിജെനിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലച്ചോറിലെ ചില റിസപ്റ്ററുകളുമായി ബന്ധിപ്പിച്ചുകൊണ്ട് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഉറങ്ങുന്നതിനു മുമ്പ് ചമോമൈൽ ചായ കുടിക്കുന്നത് പതിവാക്കിയാൽ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്ന് തീർച്ചയാണ്.

4 വാൾനട്ട്

വാൾനട്ട് കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കാരണമാകുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഏറ്റവും മികച്ച ഭക്ഷ്യ സ്രോതസുകളിൽ ഒന്നാണ് ഇവ. വിറ്റാനുകൾ, മിനറലുകൾ, ഫോസ്ഫറസ്, കോപ്പർ മഗ്നീഷ്യം എന്നിവയെല്ലാം ഇതിൽ സമ്പന്നമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡുകളും ലിനോലെയിക് ആസിഡും ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഇതിൻറെ ഭാഗമാണ്. വിശപ്പ് കുറയ്ക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നു. വാൾനട്ടുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും. പലവിധ ഉറക്ക പ്രശ്നങ്ങളുമായി മല്ലിടുന്നവരാണ് നിങ്ങളെങ്കിൽ കിടക്കുന്നതിന് മുൻപായി ഒരു പിടി വാൾനട്ട് കഴിക്കുന്നത് മികച്ച ഫലങ്ങൾ നൽകും.

Related Articles

Latest Articles