Cinema

ലഹരിക്കേസിൽ ആര്യൻ ഖാന് ജാമ്യമില്ല: പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ക്രൂയിസ് റേവ് പാർട്ടി കേസിൽ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിഷേധിച്ചു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ആര്യനെയും മറ്റ് ഏഴ് പേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിധി പ്രസ്താവിച്ച ഉടനെ ആര്യൻ ഖാന്റെ(Aryan khan) അഭിഭാഷകൻ സതീഷ് മനേഷിന്ദെ നൽകിയ ഇടക്കാല ജാമ്യപേക്ഷ നാളെ രാവിലെ 11ന് പരിഗണിക്കും.

അതേസമയം ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍സിബിയുടെ ആവശ്യം കോടതി തളളി. അറസ്റ്റിലായവരിലൊരാള്‍ ആര്യനു ലഹരിമരുന്നു വിതരണം ചെയ്തതെന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചിരുന്നു. ഇതേതുടർന്ന് ആര്യനു ജാമ്യം നല്‍കരുതെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍.സി.ബി കോടതിയില്‍ ആവശ്യപ്പെട്ടത്. കൂടാതെ 8 പ്രതികളെയും ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.ബി അപേക്ഷ നല്‍കി. ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എന്‍.സി.ബി അറിയിച്ചു. എന്നാൽ എന്‍സിബിയുടെ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. മാത്രമല്ല ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയം ലഭിച്ചതായും കോടതി പറഞ്ഞു.

admin

Recent Posts

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

4 mins ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

11 mins ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

50 mins ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

1 hour ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

2 hours ago

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…

2 hours ago