മലപ്പുറം: എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സൗന്ദര്യവും സ്ത്രീധനം കുറവാണ് എന്ന പേരില്‍ വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു.2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍തൃവീട്ടില്‍ വെച്ച് വിഷ്ണുജ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കകം ജോലിയില്ലാത്തതിന്റെ പേരിലും സൗന്ദര്യം കുറവാണെന്നും പറഞ്ഞ് പ്രഭിന്‍ പീഡനം തുടങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന വ്യക്തിയാണ് പോലീസ് കസ്റ്റഡിയിലുള്ള പ്രബിൻ.
.ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.അതേസമയം, ആരോപണം നിഷേധിച്ച് പ്രഭിന്‍റെ കുടുംബം രംഗത്തെത്തി. പ്രഭിനും ഭാര്യ വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതിന്‍റെ കാരണം അറിയില്ലെന്നും പ്രഭിന്‍റെ വീട്ടുകാര്‍ പറഞ്ഞു. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പ്രഭിന്‍റെ വീട്ടുകാര്‍ പറഞ്ഞു.മഞ്ചേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സൗന്ദര്യമില്ല, ജോലിയില്ല, സ്ത്രീധനം കുറവ് എന്നീ കാരണങ്ങള്‍ കാണിച്ച് ഭര്‍ത്താവ് പ്രബിന്‍ വിഷ്ണുജയെ മാനസികമായി ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതെങ്കിലും ഭാവിയില്‍ തെളിവ് കിട്ടുന്നതിനെ അനുസരിച്ച് ആത്മഹത്യാ പ്രേരണ കുറ്റത്തിന് അടക്കം വകുപ്പുകള്‍ ചേര്‍ത്തി കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

