Friday, December 19, 2025

സിബിഐ അന്വേഷണമില്ല! ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി; ജാമ്യം ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിയും തള്ളി

കൊച്ചി: യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിൽ സിബിഐ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസ് അന്വേഷണം
കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ വന്ദന ദാസിന്റെ പിതാവ് മോഹൻദാസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. അതേസമയം, ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയും കോടതി തള്ളി.

കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവച്ച് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പോലീസ് ആയിരുന്നു സന്ദീപിനെ ഇവിടേയ്ക്ക് എത്തിച്ചത്. പരിശോധനയ്ക്കിടെ അവിടെയുണ്ടായിരുന്ന കത്രിക കൊണ്ട് സന്ദീപ് ഡോക്ടർമാരെയും പോലീസുകാരെയും ആക്രമിക്കുകയായിരുന്നു.

Related Articles

Latest Articles