Saturday, December 13, 2025

നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ; പ്രതിഭാഗവുമായി ധാരണയായതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയായതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

പ്രതിഭാഗവും സര്‍ക്കാരുമായി ധാരണയില്‍ എത്തിച്ചേര്‍ന്ന കാര്യം ബുധനാഴ്ച വിചാരണ കോടതിയെ അറിയിക്കുകയും കേസ് മാറ്റിവെക്കണമെന്നു ആവശ്യപ്പെടുകയും ചെയ്യും. സര്‍ക്കാര്‍-പ്രതിഭാഗ ധാരണ കോടതി രേഖപ്പെടുത്തി കുറ്റം ചുമത്തല്‍ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മേയ് ഒന്നിലേക്ക് കോടതി മാറ്റി.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അക്കാര്യത്തില്‍ തീരുമാനമാകുന്നിടം വരെ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്നാണ് ദിലീപിന്റെ ആവശ്യം.

Related Articles

Latest Articles