ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണങ്ങള്‍ ഇനിയും പൊറുക്കാന്‍ രാജ്യത്തിനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്‍വാമയിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ തന്നെ സഹിക്കാവുന്നതിലും അപ്പുറമാണ്. എക്കാലത്തും ഭീകരാക്രമണങ്ങള്‍ പൊറുക്കാന്‍ രാജ്യത്തിനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) യുടെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം പുലര്‍ത്തുന്ന അയല്‍ക്കാരന് രാജ്യത്തിന് അകത്തുനിന്നുതന്നെ ചിലരില്‍നിന്ന് സഹായം ലഭിക്കുന്ന സാഹചര്യത്തില്‍ സിഐ.എസ്.എഫ് പോലെയുള്ള സേനകളുടെ പ്രാധാന്യം ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.
അയല്‍ക്കാരന് നമ്മുടെ രാജ്യത്തോട് കടുത്ത വിദ്വേഷമുണ്ടെങ്കിലും നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള ശക്തിയില്ല. എന്നാല്‍, രാജ്യത്തുള്ള ചിലരുടെ പ്രോത്സാഹനത്തോടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ ഗൂഢാലോചന നടത്തുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്.
പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതില്‍ ‘വി.ഐ.പി സംസ്‌കാരം’ വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…