Friday, March 29, 2024
spot_img

ഭീകരാക്രമണങ്ങള്‍ ഇനി പൊറുക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണങ്ങള്‍ ഇനിയും പൊറുക്കാന്‍ രാജ്യത്തിനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്‍വാമയിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ തന്നെ സഹിക്കാവുന്നതിലും അപ്പുറമാണ്. എക്കാലത്തും ഭീകരാക്രമണങ്ങള്‍ പൊറുക്കാന്‍ രാജ്യത്തിനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) യുടെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം പുലര്‍ത്തുന്ന അയല്‍ക്കാരന് രാജ്യത്തിന് അകത്തുനിന്നുതന്നെ ചിലരില്‍നിന്ന് സഹായം ലഭിക്കുന്ന സാഹചര്യത്തില്‍ സിഐ.എസ്.എഫ് പോലെയുള്ള സേനകളുടെ പ്രാധാന്യം ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.

അയല്‍ക്കാരന് നമ്മുടെ രാജ്യത്തോട് കടുത്ത വിദ്വേഷമുണ്ടെങ്കിലും നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള ശക്തിയില്ല. എന്നാല്‍, രാജ്യത്തുള്ള ചിലരുടെ പ്രോത്സാഹനത്തോടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ ഗൂഢാലോചന നടത്തുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്.

പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതില്‍ ‘വി.ഐ.പി സംസ്‌കാരം’ വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles