മൊഹമ്മദ് ബാഗർ സോൾഘദ്ര
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. അമേരിക്ക തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്താതെയും നിലപാട് തിരുത്താതെയും കടലിടുക്ക് തുറന്നു കൊടുക്കില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. ഐആർജിസി കമാൻഡറും കൗൺസിൽ സെക്രട്ടറിയുമായ മൊഹമ്മദ് ബാഗർ സോൾഘദ്രാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഇറാനെയോ പ്രാദേശിക സഖ്യകക്ഷികളെയോ അമേരിക്ക ഭീഷണിപ്പെടുത്തരുതെന്നും, മേഖലയിലെ യുഎസുമായുള്ള ശത്രുതയും യുദ്ധവും ശാശ്വതമായി അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.
ഇറാനിയൻ തുറമുഖങ്ങളുടെ മേലുള്ള നാവിക ഉപരോധം പിൻവലിക്കുക, സൈന്യത്തെ പിൻവലിക്കുക, യുദ്ധക്കെടുതികൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകുക, സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുക, മരവിപ്പിച്ച ആസ്തികൾ ഉപാധികളില്ലാതെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇറാൻ ഉന്നയിച്ചിട്ടുണ്ട്. ഇതിനിടയിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എഇയുടെ ഉടമസ്ഥതയിലുള്ള എഡിഎൻഒസി (ADNOC) കമ്പനിയുടെ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി യുഎഇ അധികൃതർ സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ യു.എസും ഇസ്രായേലും ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഇത്തരത്തിലുള്ള നിരവധി ആക്രമണങ്ങൾ ഈ ജലപാതയിൽ നടന്നിട്ടുണ്ട്.
ഈ സംഭവവികാസങ്ങൾക്കിടയിൽ കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ചർച്ചകൾ ക്രിയാത്മകമായ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ഒമാൻ പ്രതികരിച്ചു. അതേസമയം, യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ യെമൻ സൈന്യം ആക്രമണം ശക്തമാക്കിയത് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത് 2022 ലെ വെടിനിർത്തൽ കരാറിനെ തകർക്കുന്നതാണെന്നും വലിയ രീതിയിലുള്ള സായുധ സംഘർഷ സാധ്യതയാണ് നിലവിലുള്ളതെന്നും ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…