Kerala

കെഎസ്ആർടിസിയിൽ പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കും

തിരുവനന്തപുരം ; കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കും. ബസുകളിൽ തിരക്ക് കുറയ്ക്കാൻ നിർദേശം നൽകിയെന്നും നിലവിൽ സർവീസുകൾ നിർത്തേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

കെഎസ്ആർടിസി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്ന് ആരോ​ഗ്യ വകുപ്പ് ഡയറക്ടറോട് സിഎംഡി അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനുളള ക്രമീകരണങ്ങൾ നടന്നു വരുകയാണ്. ആദ്യ ഘട്ടത്തിൽ കണ്ടക്ടർമാർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. സ്കൂൾ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നടക്കുന്ന കാരണം ‍ഡിപ്പോകളിൽ വാക്സിനേഷൻ ക്യാമ്പ് നടത്താനുള്ള ബുദ്ധിമുട്ട് ആരോ​ഗ്യവകുപ്പ് അറിയിച്ചതിനെ തുടർന്ന് ഓരോ ആശുപത്രികളിൽ വാക്സിനേഷൻ നടത്താനുള്ള ശ്രമങ്ങൾ നടത്തി വരുകയുമാണ്.

3431 ബസുകളാണ് ചൊവ്വാഴ്ച (ഇന്ന്) സർവ്വീസ് നടത്തിയത്. 1388 ബസുകൾ തിരുവനന്തപുരത്ത് മാത്രമായി സർവ്വീസ് നടത്തി കൊണ്ടിരിക്കുന്നു. 700 ബസുകൾ മാത്രം സർവ്വീസ് നടത്തുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിഎംഡിയും വ്യക്തമാക്കി. ബസുകൾ നിർത്തലാക്കി അവധി നേടുന്നതിന് വേണ്ടി ഒരു വിഭാ​ഗം ജീവനക്കാരാണ് ഈ പ്രചരണത്തിന് പിന്നിലെന്നും സിഎംഡി പറഞ്ഞു.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

5 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

6 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago