തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തിൽ തൃശ്ശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ്. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചുകൊണ്ടാണെന്നും സത്യവാങ് മൂലം നല്‍കിയത് വ്യാജമായിരുന്നുവെന്നും തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുൻ എംപി ടി.എന്‍ പ്രതാപനായിരുന്നു സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പരാതിയിൽ പ്രാഥമികമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പോലീസ് നിലപാട് അറിയിച്ചിരിക്കുന്നത്.
മാത്രമല്ല , വ്യാജരേഖ ചമച്ചതായുള്ള പരാതി നല്‍കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി

