ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി, ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണം: 130-ാം ഭേദഗതിയെ മുൻനിർത്തി എന്ന വിഷയത്തിൽ നടത്തുന്ന ചർച്ച തിരുവനന്തപുരം ജവഹർ നഗർ ചേംബർ ഹാളിൽ വച്ച് വൈകുന്നേരം 4 മണിക്ക് നടക്കും. ഭരണഘടനാ സ്ഥാപനങ്ങളുടെ സുരക്ഷയും പവിത്രതയും സംരക്ഷിക്കുന്നതിനെക്കുറിച്ചും 130-ാമത് ഭരണഘടനാ ഭേദഗതിയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഈ ചർച്ചയിൽ പ്രധാനമായും സംസാരിക്കും.

രാഷ്ട്രീയപരമായ ഉത്തരവാദിത്തത്തിന്റെയും ഭരണനിർവഹണത്തിന്റെയും പശ്ചാത്തലത്തിൽ 130-ാം ഭരണഘടനാ ഭേദഗതി പരിശോധിക്കുക, നീതിന്യായ കോടതികൾ മുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരെയുള്ള ഇന്ത്യൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും, പുറത്തുനിന്നും അകത്തുനിന്നുമുള്ള സമ്മർദ്ദങ്ങളിൽ നിന്ന് അവയുടെ സ്വാതന്ത്ര്യം എങ്ങനെ സംരക്ഷിക്കാം എന്നും ചർച്ച ചെയ്യുക എന്നിവയാണ് ചർച്ചയുടെ പ്രധാന ഉദ്ദേശ്യങ്ങൾ.
കേരള മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ പ്രോ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ. ജയപ്രസാദ് എന്നിവർ സംസാരിക്കും. നേതി നേതി ഫൗണ്ടേഷൻ അംഗം വിനോദ് കുമാർ ചർച്ചയുടെ മോഡറേറ്ററാകും
ചർച്ചയിൽ പങ്കാളികളാകുവാൻ https://netinetiletstalk.in/register എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യാനാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് netinetiletstalk@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ +91 977 808 4080 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ചിന്തോദ്ദീപകമായ ഈ ചർച്ച പ്രേക്ഷകരിലെത്തിക്കാൻ തത്ത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും. സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

