Friday, December 19, 2025

ദയ അർഹിക്കുന്നില്ല ഹ-മാ-സ് : വെ-ടി-വയ്പ്പ് ഉടൻ ഇസ്രായേൽ ആരംഭിക്കും ?

വെടിനിർത്തൽ തുടരാൻ രണ്ടു ദിവസം കൂടി തീരുമാനിച്ചിരിക്കവേ, ഗാസയിലെ വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ രണ്ട് ഇസ്രയേല്‍ ചാരന്മാരെ ഹമാസ് വധിച്ചതായി റിപ്പോർട്ട്. ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേലിന് കൈമാറിയിരുന്ന രണ്ടുപേരെയാണ് പലസ്തീന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണില്‍ തൂക്കിയിടുകയും ചെയ്‌തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തുല്‍ക്കറെം അഭയാര്‍ത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികള്‍ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബര്‍ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. തുടർന്ന് അഭയാർഥി ക്യാമ്പിൽ നടത്തിയ റെയ്‌ഡിൽ മൂന്ന് പ്രധാന തീവ്രവാദികളെ വധിച്ചതായി പലസ്‌തീൻ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 31 കാരനായ ഹംസ മുബാറക്കും 29 കാരനായ അസം ജുഅബ്രയുമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. വധശിക്ഷ നടപ്പിലാക്കിയെന്ന രീതിയിലുള്ള ഒന്നിലധികം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഹമാസ് നടത്തിയിട്ടില്ല. എന്തായാലും, റിപ്പോർട്ട് പുറത്തു വന്നതോടെ വെടി നിർത്തൽ കരാർ ഹമാസ് ലംഘിച്ചു എന്ന ആരോപണമാണ് ഉയർന്നു വരുന്നത്. ഇത്തരത്തിൽ ക്രൂരന്മാരായ ഹമാസ് കാരുണ്യത്തിന് ഒരു തരിമ്പു പോലും അർഹരല്ല എന്നാണ് ഉയർന്നു വരുന്ന അഭിപ്രായം.

അതേസമയം, വെള്ളിയാഴ്ചമുതൽ ആരംഭിച്ച നാലുദിവസ വെടിനിർത്തൽ അവസാനിച്ചശേഷം വിട്ടയയ്ക്കുന്ന ഓരോ 10 ബന്ദികൾക്കും പകരമായി ഒരുദിവസം എന്നതോതിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രയേൽ വാഗ്ദാനം ചെയ്തിരുന്നു. തിരിച്ച് മൂന്നിരട്ടി പലസ്തീൻകാരെ വിട്ടയക്കാമെന്നും ഇസ്രായേൽ ഉറപ്പ് നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് വെടിനിർത്തൽ രണ്ടുദിവസംകൂടി നീട്ടാൻ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് ഗാസയിൽ നാലുദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇസ്രയേലിൽനിന്ന് ഹമാസ് പിടിച്ചുകൊണ്ടുപോയ 240-ഓളം ബന്ദികളിൽ 50 പേരെ നാലുദിവസത്തിനുള്ളിൽ വിട്ടയക്കുമെന്നായിരുന്നു കരാറിലെ ഉറപ്പ്. പകരം ഇസ്രയേൽ ജയിലിൽ കിടക്കുന്ന പലസ്തീൻകാരിൽ 150 പേരെ വിട്ടയക്കുമെന്നും ധാരണയുണ്ടായിരുന്നു. അതനുസരിച്ചാണ് നാലുദിവസവും കാര്യങ്ങൾ നീങ്ങിയത്. വെടിനിർത്തലിന്റെ ആദ്യ മൂന്നുദിവസങ്ങളിലായി 39 ഇസ്രയേലി ബന്ദികളുൾപ്പെടെ 58 പേരെ ഹമാസ് മോചിപ്പിച്ചു. നാലാംദിവസം മോചിപ്പിക്കുന്ന 11 ഇസ്രയേൽക്കാരുടെ പട്ടിക കൈമാറുകയും ചെയ്തു. ഇസ്രയേലി-യു.എസ്. പൗരയായ നാലുവയസ്സുകാരി അബിഗെയ്‌ൽ ഈഡനും മോചിതരായവരിൽ ഉൾപ്പെടുന്നു. രക്ഷിതാക്കളെ വധിച്ചശേഷമാണ് കുട്ടിയെ ഹമാസ് ബന്ദിയാക്കിയത്. മൂന്നുദിവസത്തിനിടെ 117 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഖത്തർ, ഈജിപ്ത്, യു.എസ്. എന്നിവയുടെ നേതൃത്വത്തിലാണ് വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ നടന്നത്.
എന്നാൽ, വെടിനിർത്തൽ കഴിഞ്ഞാലും യുദ്ധം തുടരുമെന്നാണ് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്. ഹമാസിനെ പൂർണമായി ഇല്ലാതാക്കുന്നതിനായി രണ്ടുമാസം കൂടി യുദ്ധംചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles