Student
കണ്ണൂർ: ഓൺലൈൻ ക്ലാസ്സിനായി മരത്തിനു മുകളിൽ കയറിയ വിദ്യാർത്ഥി മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്ക്. പഠനാനാവശ്യത്തിനായി മൊബൈൽ റേഞ്ച് കിട്ടാൻ വേണ്ടിയാണ് മരത്തിൽ കയറിയത്. അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടം നടന്നിട്ട് ഇതുവരെയും ജനപ്രതിനിധികളോ പോലീസോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന പന്നിയോട് കോളനിയിൽ മെബൈലിന് റേഞ്ചില്ല. എഴുപതിലധികം കുട്ടികൾക്ക് പഠനം കഴിഞ്ഞ വർഷം മുടങ്ങി. മുഖ്യമന്ത്രിക്കും കളക്ടർക്കും നിവേദനം നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും മൊബൈലിന് റെയ്ഞ്ച് ഇല്ലാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പെട്ട കണ്ണവം വനമേഖലയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. പന്നിയോട് കുറിച്യ ആദിവാസി കോളനിയിലെ പത്താം ക്ലാസ് പാസായ പി അനന്തു ബാബു പഠനാവശ്യത്തിന് മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയതായിരുന്നു. ഇരൂൾ മരത്തിന്റെ പത്ത് മീറ്റർ ഉയരത്തിൽ നിന്നും കാൽ തെന്നി താഴേ പാറക്കൂട്ടത്തിലേക്ക് വീണു. കുട്ടിയെ കൂത്തുപറമ്പും കണ്ണൂരുമുള്ള സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയി. സൗകര്യങ്ങളില്ലെന്ന് അറയിച്ചതോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നട്ടെല്ലിനാണ് സാരമായി പരിക്കേറ്റിരിക്കുന്നത്.
പന്നിയോട് കുറിച്യ കോളനിയിൽ നൂറ്റിരണ്ട് കുടുംബങ്ങളുണ്ട്. ഇതിൽ സ്കൂളിലും കോളേജിലുമായി പോകുന്ന എഴുപത്തി രണ്ട് കുട്ടികളാണ് മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നത്. ഉൾവനത്തിൽ ഏറുമാടം കെട്ടിയൊക്കെയാണ് കഴിഞ്ഞ വർഷം കുട്ടികൾ പഠിച്ചത്. മൊബൈൽ ടവർ സ്ഥാപിക്കാനായി പ്രദേശത്തെ ജനപ്രതിനിധികളെയും ജില്ലാകളക്ടറെയും സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. മുഖ്യമന്ത്രി ഇതൊന്നും കാണാനോ കേൾക്കാനോ അറിയാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ ശ്രമിക്കുന്നില്ല എന്നത് കഷ്ടമാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…