International

ഇനി നിങ്ങളുടെ ഒരു സഹായവും വേണ്ട ! ഹൈവേ നിർമ്മാണം ഞങ്ങൾ ഒറ്റയ്ക്ക് പൂർത്തിയാക്കും ; ചൈനയുടെ വാഗ്ദാനം നിഷേധിച്ച് നേപ്പാൾ

കാഠ്മണ്ഡു : വികസന പദ്ധതിയ്ക്കായി ചൈനീസ് സർക്കാർ വാഗ്ദാനം ചെയ്ത സഹായം നിഷേധിച്ച് നേപ്പാൾ. അരനികോ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ചൈന നൽകിയ വാഗ്ദാനമാണ് നേപ്പാൾ പരസ്യമായി വേണ്ടെന്നു തുറന്നടിച്ചിരിക്കുന്നത്. ചൈന സഹായം വൈകിപ്പിച്ച പശ്ചാത്തലത്തിലാണ് നേപ്പാളിന്റെ തീരുമാനം.

നേപ്പാൾ- ചൈന അതിർത്തിയ്ക്ക് സമീപം കാഠ്മണ്ഡുവിനെയും കോദാരിയെയും ബന്ധിപ്പിച്ച് കൊണ്ടാണ് ഹൈവേ നിർമ്മാണം നടക്കുന്നത്. 2015 ലായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി സഹായം നൽകാമെന്ന് നേപ്പാളിനെ അറിയിച്ചത്. ചൈനയെ വിശ്വസിച്ച നേപ്പാൾ ഇത് പ്രകാരം ഹൈവേയുടെ നിർമ്മാണവും ആരംഭിച്ചു. സാമ്പത്തിക, സാങ്കേതിക സഹായം നൽകാമെന്നായിരുന്നു ചൈനയുടെ വാഗ്ദാനം. ചൈനയെയും ബന്ധിപ്പിക്കുന്ന 115 കിലോ മീറ്റർ ഹൈവേയ്ക്ക് 123 മില്യൺ ഡോളർ നൽകാമെന്നായിരുന്നു ചൈന പറഞ്ഞത്.

അതേസമയം, 1960 കളിൽ അരനികോ ഹൈവേയുടെ ചെറിയൊരു ഭാഗം ചൈനീസ് സർക്കാർ നിർമ്മിച്ചിരുന്നു. എന്നാൽ 2015 ൽ ഉണ്ടായ ഭൂചലനത്തിൽ ഈ റോഡ് തകർന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടർ നിർമ്മാണത്തിൽ തങ്ങളും പങ്കാളികളാകുന്നുവെന്ന് ചൈന നേപ്പാളിനെ അറിയിച്ചത്. ഇതിന് പിന്നാലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നേപ്പാൾ സർക്കാർ 3.6 ബില്യൺ ഡോളർ ബജറ്റിൽ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ വാഗ്ദാനം ചെയ്ത തുക ചൈനീസ് സർക്കാർ നൽകിയില്ല. നിരവധി തവണ സഹായം ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ചൈന നേപ്പാളിനെ ഒഴിവാകുകയായിരുന്നു. ഇതോടെയാണ് ചൈനയുടെ സഹായം ഇനി വേണ്ടെന്ന് നേപ്പാൾ പരസ്യമായി അറിയിച്ചത്.

B4 Admin

Share
Published by
B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

8 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

10 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

10 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

11 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

14 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

17 hours ago