ആറ്റിങ്ങൽ : ഈ വർഷത്തെ ഗണേശോത്സവ പുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആർ മനോജിന്. സ്തുത്യർഹമായ സനാതനധർമ്മ പ്രചാരണ, സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് ഗണേശോത്സവ പുരസ്കാരം നൽകുന്നത്. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം ആചാര്യ കെ.ആർ മനോജിന്റെ മറുപടി പ്രസംഗം ഉണ്ടായിരിക്കും.
നാളെ വൈകിട്ട് മൂന്ന് മണിയ്ക്കാണ് പുരസ്കാരദാനം നടക്കുക. ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റേയും ശ്രീ ഗണേശോത്സവ സമിതിയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് പുരസ്കാരദാനം നടക്കുന്നത്. ഡോ. ജയരാജു (മുൻ അനർട്ട് ഡയറക്ടർ, ചെയർമാൻ എൻജീനീയേഴ്സ് ഓഫ് ഇന്ത്യ) അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. എത്തിക്സ് ഡയറക്ടർ ഡോ. ജർനൈൽ സിംഗ് ആനന്ദ് ആണ് ചടങ്ങിൽ മുഖ്യാതിഥിയായെത്തുന്നത്.
ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെ ചെയർമാൻ വക്കം അജിത് ഗണേശോത്സവസന്ദേശം നൽകും. ഡോ. രാധാകൃഷ്ണൻ നായർ (അമർ ഹോസ്പിറ്റൽ), ഡോ. ബിജു രമേശ് (രാജധാനി ഇൻസ്റ്റിറ്റ്യൂസ് ഓഫ് എൻജിനീയറിംഗ്), കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരി, ചെങ്കൽ രാജശേഖരൻ നായർ (എം.ഡി. ഉദയ സമുദ്ര), പാർത്ഥസാരഥി (കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം) തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസപ്രസംഗം നടത്തും. ഗണേശോത്സവ സമിതിയുടെ പ്രസിഡന്റായ കിഴക്കില്ലം രാജേഷ് നമ്പൂതിരി സ്വാഗതം ആശംസിക്കും.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…