Featured

കോൺഗ്രസിന്റെ കപട കർഷക സ്നേഹം വലിച്ചു കീറി ശിവരാജ് സിങ് ചൗഹാൻ ഉത്സവ പറമ്പിൽ വച്ച് മുണ്ടുരിഞ്ഞ അവസ്ഥയിൽ പ്രതിപക്ഷം

രാജ്യത്ത് കർഷ സമരം പൊട്ടി പുറപ്പെട്ടപ്പോൾ കർഷകരോട് എന്തെന്നില്ലാത്ത സ്നേഹമായിരുന്നു കോൺഗ്രസ്സിന് . എന്നാൽ ഇപ്പോൾ കോൺഗ്രസ്സിനെ പൊളിച്ചടുക്കിയിരിക്കുകയാണ് ശിവരാജ് സിംഗ് ചൗഹാൻ. രാജ്യത്ത് പ്രതിപക്ഷം ഇപ്പോൾ പറയുന്ന കർഷകസ്നേഹം തട്ടിപ്പാണെന്നും, കൃഷിച്ചെലവിൻ്റെ 50% വരുമാനം എംഎസ്പി നൽകണമെന്ന സ്വാമിനാഥൻ കമ്മിഷൻ്റെ ശുപാർശ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നിരസിച്ചിരുന്നുവെന്നും വെളിപ്പെടുത്തി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.വിപണിയെ തകർക്കും എന്ന് വാദിച്ചാണ് ഡോക്ടർ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള അന്നത്തെ യു പി എ സർക്കാർ എംഎസ്പി നിർദ്ദേശം നടപ്പിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വിസമ്മതിച്ചതെന്ന് 2007 ജൂലൈ 28 ലെ കാബിനറ്റ് കുറിപ്പ് ഉദ്ധരിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി തുറന്നടി ച്ചത് .

ഈ നിർദ്ദേശം നടപ്പാക്കുന്നത് വിപണിയെ തകർക്കുമെന്ന് “ സ്വാമിനാഥൻ റിപ്പോർട്ടിൻ്റെ ശുപാർശയിൽ, യുപിഎസർക്കാർ വ്യക്തമായി പ്രസ്താവിച്ചു.എന്നിരുന്നാലും, സ്വാമിനാഥൻ പാനൽ ഒരിക്കലും എംഎസ്പികളെ പിന്തുണയ്ക്കുന്ന ഒരു നിയമം പരാമർശിച്ചിട്ടില്ല. പക്ഷെ എംഎസ്പികൾ ശരാശരി ഉൽപ്പാദനച്ചെലവിനെക്കാൾ കുറഞ്ഞത് 50% കൂടുതലായിരിക്കണമെന്ന് ശുപാർശ ചെയ്തു. എന്നാൽ 2018-19 ബജറ്റിൽ, കർഷകർക്ക് 50% ആദായം ലഭിക്കുന്ന തരത്തിൽ എംഎസ്പി നിശ്ചയിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചു.“കർഷകർ ഞങ്ങൾക്ക് ദൈവത്തെപ്പോലെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, കാർഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനും ഇരട്ടിയാക്കുന്നതിനുമുള്ള എല്ലാ ശ്രമവും ഞങ്ങളുടെ സർക്കാർ നടപ്പിലാക്കും ചൗഹാൻ പറയുകാട്ടിയുണ്ടായി

എന്നാൽ എന്താണ് സ്വാമിനാഥൻ റിപ്പോർട്ട് എന്ന് നോക്കാം . ഭക്ഷ്യധാന്യക്കൂമ്പാരത്തിന്റെ മുകളിലിരിക്കുന്ന, ധാന്യങ്ങളുടെ ആഗോളവ്യാപനത്തിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യമായ വർത്തമാന ഇന്ത്യയ്ക്ക് ദയനീയമായമായ ഭൂതകാലമുണ്ടായിരുന്നു. പട്ടിണിമരണവും ഭക്ഷ്യക്ഷാമവും ബ്രിട്ടീഷുകാർ ചവച്ചുതുപ്പിയ ഇന്ത്യയിൽ കൊടുമ്പിരികൊണ്ടപ്പോൾ അതിൽനിന്നു കരകയറി കോവിഡിനു പോലും പിടിച്ചുലയ്ക്കാൻ കഴിയാത്ത ഭക്ഷ്യധാന്യ ഉൽപാദകസ്വയംപര്യാപ്തതയിലേക്ക് ഇന്ത്യയെ എത്തിച്ചത് ഹരിതവിപ്ലവവും ഇന്ത്യയിൽ അതിന് നേതൃത്വം നൽകി വിപ്ലവത്തിന്റെ പിതൃസ്ഥാനം നേടിയെടുത്തത് ഡോ. എം.എസ്.സ്വാമിനാഥനായിരുന്നു. കാലം പിന്നിട്ടപ്പോൾ ഹരിതവിപ്ലവത്തിലൂടെ എം.എസ്.സ്വാമിനാഥൻ വലിയ അപരാധം ചെയ്തുവെന്ന തരത്തിൽ വ്യാപകമായ കുറ്റപ്പെടുത്തലുകളുണ്ടായി. കർഷക ആത്മഹത്യയ്ക്കു പോലും കാരണം അദ്ദേഹമാണെന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുന്നു.

പ്രഫസർ സ്വാമിനാഥൻ അധ്യക്ഷനായ ദേശീയ കർഷക കമ്മീഷൻ ഡിസംബർ 2004 മുതൽ ഒക്‌ടോബർ 2006 വരെയുള്ള കാലയളവിൽ അഞ്ചു റിപ്പോർട്ടുകൾസമർപ്പിച്ചു. ഇന്ത്യയിലെ കർഷക ദുരിതത്തിന്റെ കാരണങ്ങളും കർഷക ആത്മഹത്യകളുടെ വർധനയും അന്വേഷിച്ചുള്ള റിപ്പോർട്ടാണിത്. ഭൂപരിഷ്കരണം, ജലസേചനം, ഉൽപ്പാദനക്ഷമത, വായ്പയും ഇൻഷുറൻസും, ഭക്ഷ്യസുരക്ഷ, കർഷക ആത്മഹത്യ, മത്സരശേഷി, തൊഴിൽ, ജൈവവിഭവങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുപാർശകൾ. ഈ റിപ്പോർട്ട് സമഗ്രമായ ദേശീയ നയങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടവയാണ്.

എന്നാൽ, NCFന്റെ റിപ്പോർട്ടിലെ മിക്ക ശുപാർശകളും ഇതുവരെ നടപ്പാക്കുകയോ നടപ്പിലാക്കാൻ സമ്മതിക്കുകയോ ചെയ്യുന്നില്ല! വടക്കേ ഇന്ത്യയിൽ കഴിഞ്ഞ 2021ൽ നടന്ന കാർഷക സമരത്തിൽ അവരുയർത്തിയ ഒരു പ്രധാന ആവശ്യം സ്വാമിനാഥൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ മിനിമം താങ്ങുവില നിശ്ചയിക്കുന്നത് ശരാശരി ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞത് 50% കൂടുതലായിരിക്കണം എന്നതായിരുന്നു. വടക്കേ ഇന്ത്യയിലെ ഒരു വിധം കർഷകരുടെ എല്ലാം ആവശ്യം.

കേന്ദ്രസർക്കാർ കാർഷികോൽപന്നങ്ങൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുന്ന ഒരു സംവിധാനം നിലവിലുള്ളത് അറിയാമല്ലോ? കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചില വിളകൾക്ക് വിതയ്ക്കുന്ന സീസണിന്റെ തുടക്കത്തിൽ ഇന്ത്യാ ഗവൺമെന്റ് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുന്നു.

സർക്കാർ 23 കാർഷിക ഉൽപന്നങ്ങൾക്കാണു താങ്ങു വില പ്രഖ്യാപിക്കാറുള്ളത്—7 ധാന്യങ്ങൾ, 5 പയർ വർഗ്ഗങ്ങൾ , 8 എണ്ണക്കുരുക്കൾ3 വാണിജ്യ വിളകൾ എന്നിങ്ങനെ.ഉൽപ്പാനച്ചെലവുമായി ഒത്തുപോകുന്നതല്ല നിലവിലുള്ള താങ്ങുവില എന്ന പരാതി കർഷകർ പണ്ടേക്ക്‌ പണ്ടേ ഉന്നയിക്കുന്നതാണ്. ഇങ്ങിനെ നിശ്ചയിക്കുന്ന താങ്ങുവില പലപ്പോഴും മിക്ക സംസ്ഥാനങ്ങളിലെയും ഉൽപാദനച്ചെലവിലും കുറവാണ്! കേരളത്തെപ്പോലുള്ള ചില സംസ്ഥാനങ്ങളിൽ ഉൽപാദനച്ചെലവ് വളരെ കൂടുതലാണന്നതും ഓർക്കണം. മൻമോഹൻ സർക്കാർ കർഷകർക്ക് ആവശ്യമായ രീതിയിൽ ഉയർത്തിയില്ല എന്ന് മാത്രമല്ല, കാർഷികോൽപ്പന്നങ്ങൾക്കു എന്തെങ്കിലും കാരണവശാൽ വില കൂടിയാൽ ഇറക്കുമതിയിലൂടെ വില കുറയ്ക്കുന്ന തന്ത്രവും പയറ്റി. കാർഷിക ഉത്പന്നങ്ങളുടെ വില നിയന്ത്രിച്ചു നിരത്തിയില്ലെങ്കിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന വിചിത്രവാദമാണ് പറയുന്നത്.

ഇതിനെതിരെ കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതായിരുന്നു മോദി സർക്കാർ കൊണ്ടുവന്ന ബില്ലുകള്‍. കാര്‍ഷികവിളകള്‍ വിൽക്കാനുള്ള മന്ദി സംവിധാനത്തിനു പുറത്ത് നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വിൽക്കാൻ സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു കാര്‍ഷിക വിള വിപണന വാണിജ്യ ബിൽ 2020.രണ്ടാമത്തെ ബിൽ കര്‍ഷകര്‍ക്ക് വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറിൽ ഏര്‍പ്പെടാൻ സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു. ഇത്‌ ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ വിളകള്‍ക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതായിരുന്നു. എന്നാൽ കർഷകരെ തെറ്റിദ്ധരിപ്പിച്ച് പ്രതിപക്ഷം അവരെ ഇളക്കി വിടുകയും ഒടുവിൽ ബില്ലുകൾ പിൻവലിക്കേണ്ടിയും വന്നു. സത്യത്തിൽ ആരാണ് കർഷകരെ ദ്രോഹിക്കുന്നത്? കർഷകർക്കായി നയങ്ങളും പദ്ധതികളും നടപ്പിലാക്കുന്ന ബിജെപിയോ അത് മുടക്കുന്ന കോൺഗ്രസോ?

B4 Admin

Recent Posts

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

55 minutes ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

2 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

2 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

15 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

19 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

19 hours ago