ബെംഗളൂരു :നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. പട്ടികയിൽ 52 പേർ പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ബസവരാജ് ബൊമ്മൈ തന്റെ മണ്ഡലമായ സിഗാവിൽ നിന്ന് മത്സരിക്കും.
35 പേരുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എട്ടു വനിതകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒബിസി വിഭാഗത്തിൽനിന്ന് 32 പേരും എസ്‌സി വിഭാഗത്തിൽനിന്ന് 30 പേരും എസ്ടി വിഭാഗത്തിൽനിന്ന് 16 പേരും ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. രണ്ടാമത്തെ പട്ടിക ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. 224 മണ്ഡലങ്ങളിലേക്കാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

