Thursday, May 16, 2024
spot_img

കോഴിക്കോട് ഭീകരാക്രമണം; അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരുന്നു

കോഴിക്കോട് ഭീകരാക്രമണക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍, ഐജി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ കോഴിക്കോട് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഷാരൂഖുമായുള്ള തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും എന്നാണ് സൂചന. കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി, തെളിവെടുപ്പ് ഏതുവിധത്തിൽ വേണം തുടങ്ങിയ കാര്യങ്ങളിലും യോഗത്തിൽ തീരുമാനമുണ്ടാകും. .

കോഴിക്കോട് പൊലീസ് ക്യാമ്പിലാണ് യോഗം. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിവരങ്ങള്‍ ചര്‍ച്ചയാകും. ഇന്ന് രാവിലെയും സമാനമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. പ്രതിയുമായി ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നതെങ്കിലും തീരുമാനം പിന്നീട് മാറ്റി.

കൃത്യത്തിൽ പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയിട്ടുണ്ട് എന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുകയാണ്. 2021 മുതലുള്ള പ്രതിയുടെ ജീവിതവും ബന്ധങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Latest Articles