വയനാട് : ഉരുൾപൊട്ടൽ ദുരന്ത മേഖലകളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലേക്കുള്ള അവശ്യവസ്തുക്കളുടെ ശേഖരണം നിർത്തിവച്ചു. ജില്ലാഭരണകൂടമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ, ഇതുവരെ അവശ്യസാധനങ്ങൾ വിതരണം ചെയ്തവർക്ക് ജില്ലാ കളക്ടർ നന്ദി അറിയിക്കുകയും ചെയ്തു.
ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കളക്ഷൻ സെന്ററിൽ സംഭരിച്ചിട്ടുണ്ട്. അതിനാലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്ഷണ സാധനങ്ങളോ മറ്റ് വസ്തുക്കളോ അയക്കരുതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. കൂടാതെ, സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിർത്തുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാൽ ഏത് വെല്ലുവിളിയും നമുക്ക് തരണം ചെയ്യാനും കൂടുതൽ കരുത്തുറ്റ അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയുമെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിൽ പറയുന്നു.

