ബംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് മത്സരിക്കുമെന്നും ബിജെപി-ജനതാദൾ സഖ്യചർച്ചകൾ പുരോഗമിക്കുന്നതായുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപി സംസ്ഥാനത്ത് ഒറ്റക്കുതന്നെ തെരഞ്ഞെടുപ്പിനെ നേരിടും ഒരു പാർട്ടിയുമായും സഖ്യചർച്ചകൾ നടക്കുന്നില്ല. അവിശുദ്ധ കൂട്ടുകെട്ടിനുള്ള ചർച്ചകൾ നടക്കുന്നത് കോൺഗ്രസ്സും ജനതാദളും തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സും ജനതാദളും തമ്മിൽ ഒന്നാം വട്ട ചർച്ച നടന്നുകഴിഞ്ഞതായും രണ്ടാം ഘട്ട ചർച്ചകൾക്ക് അരങ്ങൊരുങ്ങുന്നതായും അദ്ദേഹം ആരോപിച്ചു.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബൊമ്മെ ബിജെപി നയം വ്യക്തമാക്കിയത്. കർണ്ണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും അഴിമതിയുടെ പര്യായങ്ങളാണെന്നും ബിജെപിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ അവർക്ക് അർഹതയില്ലെന്നും ബൊമ്മെ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായിമാറുമെന്നും ബിജെപി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…