India

ഭീകരവാദത്തോട് അസഹിഷ്ണുത എന്ന ഇന്ത്യന്‍ നയത്തിന് മാറ്റമില്ല; ഭീകരരെ സംരക്ഷിക്കുന്നത് നാശം വിളിച്ചു വരുത്തുന്നതിന് തുല്യം; താക്കീതുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍

ന്യൂയോർക്ക്: ഭീകരവാദത്തോട് അസഹിഷ്ണുത എന്ന ഇന്ത്യന്‍ നയത്തിന് മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. ഭീകരതയെ വെള്ളപൂശാനുള്ള ഒരു ശ്രമത്തിനും അവര്‍ വീഴ്ത്തിയ രക്തക്കറ മായ്ക്കാനാവില്ലെന്നും യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം അറിയിച്ചു. ഭീകരതയ്ക്ക് പിന്തുണയേകുന്ന രാജ്യങ്ങള്‍ക്കെതിരായ യുഎന്‍ നീക്കങ്ങള്‍ക്ക് തടയിടുന്നവര്‍ സ്വന്തം നാശത്തിനാണ് വഴിതെളിക്കുന്നത്. ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള പരോക്ഷ സന്ദേശമായി അദ്ദേഹം പറഞ്ഞു. ഭീകരരെ സംരക്ഷിക്കുന്നവർ സ്വയം അപകടം വിളിച്ചുവരുത്തുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്ൻ–റഷ്യ യുദ്ധത്തിലും വിദേശകാര്യമന്ത്രി നിലപാട് ചൂണ്ടിക്കാട്ടി.

ജയശങ്കർ പറഞ്ഞതിങ്ങനെ,
‘നിങ്ങൾ ആരുടെ പക്ഷത്താണെന്നു പലപ്പോഴും ചോദിക്കാറുണ്ട്. ഞങ്ങൾ ശരിയുടെയും സത്യസന്ധതയുടെയും ഒപ്പമാണ്. സമാധാനത്തിന്റെ ഭാഗത്താണ്. അവിടെ ഉറച്ചുനിൽക്കുന്നു. ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരുടെ പക്ഷത്താണ് ഞങ്ങൾ. അതുകൊണ്ട് സംഘർഷം പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ അകത്തും പുറത്തും ക്രിയാത്മകമായി പ്രവർത്തിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്.’

പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരെ യുഎൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യയും യുഎസും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാലിത് വീറ്റോ പവർ ഉപയോഗിച്ച് ചൈന തടയുകയും നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്കറെ തയിബ നേതാവ് സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കഴി‍ഞ്ഞ മാസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതും ചൈന തടഞ്ഞിരിക്കുകയാണ്.

B4 Admin

Recent Posts

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

1 hour ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

2 hours ago

ജനങ്ങളുടെ സ്‌നേഹവും പൂജാ പന്തലുകളിലെ സര്‍ഗ്ഗാത്മകതയും അതിശയിപ്പിച്ചു. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍

ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…

2 hours ago

അധികാരം നിയന്ത്രിക്കാനല്ല, ജനങ്ങളെ പ്രാപ്തരാക്കാന്‍. ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് ബ്ലൂംബെര്‍ഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…

3 hours ago

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

17 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

17 hours ago