ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമായി തന്നെ തുടരുകയാണ്. കുറഞ്ഞ താപനില 4 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയിലാണ് . ദിവസം കൂടും തോറും പുക മഞ്ഞ് ശക്തമാവുകയാണ്. കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഉത്തരേന്ത്യയിൽ പലയിടങ്ങളിലും കാഴ്ചയുടെ ദൂരപരിധി 25 മീറ്റർ മാത്രമായി കുറഞ്ഞു. ഇത് മൂലം പല സ്ഥലങ്ങളിലും യാത്രാതടസ്സവും നേരിടേണ്ടി വന്നു.
ഉത്തരേന്ത്യ മഞ്ഞിൽ മരവിച്ചിരിക്കുകയാണ്. പഞ്ചാബിലെ ഭട്ടിണ്ടയിൽ പുകമഞ്ഞ് രൂക്ഷമാവുന്നു ഇന്നു മുതൽ പുക മഞ്ഞ് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വരും നാളുകളിൽ ശൈത്യം ശക്തമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

