Friday, October 2, 2026

60 വയസ്സ് കഴിഞ്ഞവർ അടിയന്തരമായി കരുതൽ ഡോസ് വാക്‌സിൻ എടുക്കണം ;നിർദ്ദേശവുമായി മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന യോഗം

തിരുവനന്തപുരം :60 വയസ്സ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്‌സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദ്ദേശിച്ചു. നിലവിൽ ഏഴായിരം പരിശോധനയാണ് സംസ്ഥാനത്ത് ശരാശരി നടക്കുന്നത്. നിലവിൽ 474 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ കഴിയുന്നു

ആവശ്യത്തിന് ഓക്‌സിജൻ ഉത്പാദനം നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്‌ക്, പിപിഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരളാ മെഡിക്കൽ സർവീസ് കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്. വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങൾ, എ സി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിന് അനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി. നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Related Articles

Latest Articles