Health

മുടിയിൽ എണ്ണയും ഹെയര്‍പാക്കുകളും തേച്ചതുകൊണ്ടായില്ല! നര അകറ്റാൻ ആദ്യം ഒഴിവാക്കേണ്ടത് ഇവ…

സ്ത്രീയും പുരുഷനും ഒരുപോലെ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മുടിയിലെ നര.നര മാറ്റിയെടുക്കാന്‍ നമ്മള്‍ പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍, നമ്മള്‍ ബാഹ്യമായി പുരട്ടേണ്ട കാര്യങ്ങളെകുറിച്ച് മാത്രമാണ് പലപ്പോഴും ചിന്തിക്കുന്നത്. മുടിയില്‍ മാത്രം കുറേ എണ്ണയും ഹെയര്‍പാക്കുകളും തേച്ചതുകൊണ്ടായില്ല, നമ്മള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരസാധനങ്ങളുണ്ട്.
മുടി നരയ്ക്കാന്‍ കാരണമാകുന്ന ആഹാരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

​പഞ്ചസ്സാര​

നമ്മള്‍ ഒരു ദിവസം എത്രത്തോളം പഞ്ചസ്സാര കഴിക്കാറുണ്ടെന്ന് അറിയാമോ? ചായയുടെ രൂപത്തിലും ഐസ്‌ക്രീമിന്റെ രൂപത്തിലും പേസ്ട്രീ രൂപത്തിലുമെല്ലാം നമ്മള്‍ ഈ മധുരത്തെ ശരീരത്തിലേയ്ക്ക് കയറ്റിക്കൊണ്ടിരിക്കുന്നു. നമ്മള്‍ ഇത്തരത്തില്‍ ദിവസേന എന്നോണം പഞ്ചസ്സാര ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് കൂടുന്നത് മാത്രമല്ല, മുടി പതിയെ നരയ്ക്കാനും ആരംഭിക്കും.നമ്മളുടെ മുടിയുടെ ആരോഗ്യത്തിന് വിറ്റമിന്‍ ഇ അനിവാര്യമാണെന്ന് നമുക്ക് അറിയാം. എന്നാല്‍, ഈ വിറ്റമിന്‍ ഇയുടെ അളവ് ഗണ്യമായി കുറയ്ക്കുന്ന ഒരു പദാര്‍ത്ഥമാണ് പഞ്ചസ്സാര. നമ്മള്‍ പഞ്ചസ്സാര കഴിക്കുന്നതിന് അനുസരിച്ച് വിറ്റമിന്‍ ഇയും കുറയും അതുപോലെ, മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീന്‍ കൃത്യമായി എത്താതിരിക്കുന്നതിനും ഇത് കാരണമാകുന്നു.

​ഉപ്പ്​

പഞ്ചസ്സാര പോലെ തന്നെ മുടി നരയ്ക്കുന്നതിന് പിന്നിലെ മറ്റൊരു വില്ലനാണ് ഉപ്പ്. ചിലര്‍ക്ക് ഉപ്പ് അമിതമായി ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്ന ശീലമുണ്ട്. പ്രത്യേകിച്ച് അച്ചാര്‍, അല്ലെങ്കില്‍ വറുവു സാധനങ്ങള്‍ എന്നിവയിലെല്ലാം തന്നെ ഉപ്പ് കാര്യമായി അടങ്ങിയിരിക്കുന്നു.ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം ശരീരത്തിന് ആവശ്യമാണെങ്കിലും ഇതിന്റെ അളവ് കൂടുന്നത് മുടിയിലെ കറുപ്പ് മാറ്റി നര കയറുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ, അമിതമായി സോഡിയം എത്തുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിനും വൃക്കരോഗങ്ങള്‍ വരുന്നതിനും കാരണാകുന്നു.

​മാംസാഹാരങ്ങള്‍​

അമിതമായി മാംസാഹാരങ്ങള്‍, പ്രത്യേകിച്ച് കോഴി, പോത്ത്, പന്നി എന്നിവയെല്ലാം അമിതമായി കഴിക്കുന്നവരില്‍ മുടിയുടെ നിറം വേഗത്തില്‍ മാറുന്നത് കാണാം. ഇത്തരത്തില്‍ മൃങ്ങളുടെ മാംസം കഴിക്കുമ്പോള്‍ ശരീരത്തിലേയ്ക്ക് പ്രോട്ടീനിന്റെ അളവ് കൂടുന്നു എന്നത് സത്യമാണ്.എന്നാല്‍, ഇത്തരം പ്രോട്ടീന്‍ ശരീരത്തിലെ യൂറിക് ആസിഡ് കൂടുന്നതിന് കാരണമാകുന്നുണ്ട്. ഈ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് മുടിയില്‍ വേഗത്തില്‍ നര വീഴുന്നതിന് കാരണമാകുന്നു. അതിനാല്‍, മാംസം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ഇടയ്ക്ക് മാത്രം കഴിക്കുക. അതുപോലെ, കഴിക്കുമ്പോള്‍ മിതമായ അളവില്‍ കഴിക്കാനും മറക്കരുത്.

​മുട്ട​

മുട്ട അമിതമായി കഴിക്കുന്നവരില്‍ മുടി നരയ്ക്കുന്നത് വേഗത്തിലാകുന്നു എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇവര്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കാന്‍ കാരണമാകുന്നുണ്ട് എന്ന് പറയുന്നു. ഇത് മാംസാഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് പോലെ തന്നെയാണ് മുട്ടയും. പ്രോട്ടീന്‍ ലഭിക്കുന്നതിനായി പലരും മുട്ട കഴിക്കുന്നു.എന്നാല്‍, മുട്ട കഴിക്കുന്നത് അമിതമായാല്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ബയോട്ടിന്‍ കൃത്യമായി ആഗിരണം ചെയ്യപ്പെടുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ചിലര്‍ മുട്ട അധികം വേവിക്കാതെ കഴിക്കുന്നവരുണ്ട്. ഇതും ആരോഗ്യത്തിന് കേടാണ്. അതോടൊപ്പം മുടിയെ നരപ്പിക്കുന്നതിനും കാരണമാകുന്നു.

​ഓറഞ്ച്​

വിറ്റമിന്‍ സിയാല്‍ സമ്പന്നമാണ് ഓറഞ്ച്. അതുപോലെ, നല്ലപോലെ വെള്ളത്തിന്റെ അംശവും ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ഈ പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിന് വരെ സഹായിക്കുന്നുണ്ട്.എന്നാല്‍, ഓറഞ്ച് അമിതമായി കഴിക്കുന്നത് മുടിയില്‍ നര കയറുന്നതിന് ഒറു കാരണമാണ്.ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന അസ്‌കോര്‍ബിക് ആസിഡ്, കോപ്പര്‍ ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. ശരീരത്തില്‍ കോപ്പറിന്റെ അളവ് കുറയുന്നത് മുടി നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമായി മാറുകയും ചെയ്യുന്നു. അതിനാല്‍, ഓറഞ്ച് അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

anaswara baburaj

Recent Posts

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നില്ല !പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…

3 mins ago

മേയറുടേയും ഭര്‍ത്താവ് എംഎല്‍എയുടേയും കള്ളം പൊളിച്ച് സി സി ടി വി ദൃശ്യങ്ങള്‍…|EDIT OR REAL|

ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…

12 mins ago

ഖലിസ്ഥാന്‍ തീവ്രവാദി പന്നുവിനെ കൊല്ലാന്‍ പദ്ധതിയിട്ട റോ ഓഫീസര്‍ വിക്രം യാദവെന്ന് ആരോപണം !

ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…

23 mins ago

വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നൽകുന്നതിനുള്ള തെളിവ് ! ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഭാരതം

കാനഡയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ…

1 hour ago

കോൺഗ്രസ് സംസ്ഥാന ഓഫീസിലടക്കം ദില്ലി പോലീസ് പരിശോധന നടത്തുന്നു

മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം

2 hours ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടു; പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ…

3 hours ago