Kerala

ഗുരു സന്നിധിയിൽ പ്രാർത്ഥനമന്ത്രം കേട്ടിട്ടും എണീക്കാതെ പിണറായി, എഴുന്നേൽക്കാനാഞ്ഞ കടന്നപ്പള്ളിയെ ബലം പ്രയോഗിച്ചിരുത്തി; വിവാദം പുകയുന്നു;ശ്രദ്ധേയമായി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ കമൽജിത് കലാമാസനന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം : തുടർഭരണം നേടിയ അന്നുമുതൽ ബെല്ലും ബ്രെക്കുമില്ലാത്ത സൈക്കിളിനെ പോലെയാണ് സംസ്ഥാന സർക്കാരിന്റെ പോക്ക്. തൊടുന്നതും പിടിക്കുന്നതുമെല്ലാം വിവാദത്തിലെത്തിക്കുവാൻ പരസ്പരം മത്സരിക്കുകയാണ് മന്ത്രി സഭയിലെ പ്രമുഖരെല്ലാം. ഭരണഘടനയെ അപമാനിച്ച് മന്ത്രിസ്ഥാനം പോയ മന്ത്രി സജി ചെറിയാൻ പിണറായി പോലീസിന്റെ കണ്ണടച്ചുള്ള അന്വേഷണത്തിൽ വിശുദ്ധനായി തിരികെ സ്ഥാനത്തേക്ക് വരാനിരിക്കുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു ഒരു ഭ്രാന്തനെപ്പോലെ ഇളിച്ചു കൊണ്ട് ac കാറിൽ കയറിപ്പോയ സിപിഎം ന്റെ കണ്ണിലുണ്ണിയും പാർട്ടിക്കുള്ളിലെ ചിലരുടെ കണ്ണിലെ കരടുമായ പാർട്ടി നേതാവിനെയും കേരളത്തിലെ പൊതുജനം കണ്ടു.പിന്നെ ഇവരുടെയല്ലാം പരമോന്നത നേതാവായ മുഖ്യമന്ത്രിയും വിവാദങ്ങളിൽ ചെന്നുചാടുക പതിവാണ്. മുഖ്യമന്ത്രി ഏറ്റവും ഒടുവിൽ ചെന്ന് ചാടിയ വിവാദം ശിവഗിരി തീർത്ഥാടന സമ്മേളനത്തിലാണ്. പ്രാർത്ഥനാഗീതം കേട്ട് എഴുന്നേൽക്കാതെ എഴുനേൽക്കാൻ തയ്യാറെടുത്ത കടന്നപ്പള്ളിയെ ബലമായി പിടിച്ചിരുത്തുകയും ചെയ്തു.സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നിരിക്കുന്നത്. സംഭവത്തിൽ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ കമൽജിത് കലാമാസനന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. പോസ്റ്റ് വായിക്കാം

ഹിമാലയത്തിന് മുന്നിലൂടെ നടന്നു പോകുന്ന ഒരു ഉറുമ്പിനു ഹിമാലയം എന്ന പർവ്വതത്തെ കുറച്ചു ചിന്തിക്കാൻ പോലും കഴിയില്ല. അവന്റെ ബുദ്ധിക്കു മാക്സിമം ഉൾകൊള്ളാൻ കഴിയുന്നത് അവന്റെ താമസ സ്ഥലമായ ചിതൽ പൂറ്റിനെ മാത്രമാണ്. അതാണ് അവന്റെ ഹിമാലയം.. അതിലെ ഉയർന്ന ഭാഗമാണ് അവന്റെ എവറസ്റ്റ് കൊടുമുടി.

പിണറായി വിജയനു തത്വചിന്ത ചിലപ്പോൾ മനസിലാകും.. എന്നാൽ ദർശനം എന്തെന്ന് ചോദിച്ചാൽ പുള്ളി ഉറുമ്പിനെ പോലെ ചിതൽ പൂറ്റ് കാണിച്ചു തരും. അത് മാർക്സിന്റെ മൂലധനമോ, സാമാന്യ ബുദ്ധിക്കു എളുപ്പമായ ഖുർആനോ ഒക്കെ ആയിരിക്കും.

സ്കന്ദപുരാണ’ത്തിലെ ഗുരുഗീത എന്ന ഭാഗമാണ് നിങ്ങൾ ഈ വിഡിയോയിൽ കേൾക്കുന്നത്. മഹാദേവൻ പാർവ്വതി ദേവിയോട് പറയുന്നത്.. പരബ്രഹ്മത്തെ കുറിച്ചും, അതിനെ അറിയേണ്ട മാർഗ്ഗത്തെ കുറിച്ചും പറയുകയാണ്.

” ഗുരുർ ബ്രഹ്മ, ഗുരുർ വിഷ്ണു, ഗുരുർ ദേവോ മഹേശ്വരാ..ഗുരുർ സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ “

ഇതൊന്നു സിംപിൾ ആക്കി അറബിയിൽ പറഞ്ഞാൽ “അല്ലാഹ് അക്ബർ അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ് “.

അറബി നാടിനു പ്രാപ്യം ആയിരുന്ന ബുദ്ധിയുടെയും, വിചാരത്തിന്റെയും മാർഗത്തിൽ കൂടി മുഹമ്മദ്‌ പരബ്രഹ്മത്തെ നിർവചിച്ചപ്പോൾ. ആനുഭൂതിക ഉൾകാഴ്ച ആണ് അപൗരുഷേയമായ ഭാരതീയ ദർശനങ്ങൾക്ക് കാരണഭൂതമായത്.

ഇവിടെ പക്ഷെ പിണറായി വിജയന്റെ ദാർശനിക അജ്ഞത ആണ് കാരണം എന്ന് ഞാൻ പറയില്ല…

പള്ളിയിൽ നിന്നും അറബിയിൽ ഉള്ള ബാങ്ക് കേട്ടപ്പോൾ പിണറായി വിജയൻ സാമാന്യ മര്യാദ കാണിച്ചു മൗനം പാലിച്ചു.. എന്നാൽ അതെ കാര്യം ഗഹനതയോടെ കുറെ കൂടി മനോഹരമായി സംസ്കൃതത്തിൽ കേട്ടപ്പോൾ പുള്ളിക്ക് പുച്ഛം തോന്നി ഇരിപ്പിടത്തിൽ അമർന്നു. ഇടതു കൈക്കു ബലം കുറവായതു കൊണ്ടാകണം നടേശനെ വിട്ടു പിടിച്ചു ഇരുത്തിയത് വലതു ഇരുന്ന കടന്നപള്ളിയെ.

കാരണം സിമ്പിൾ ആണ് ബാങ്ക് കേൾക്കുമ്പോൾ പ്രസംഗിക്കുന്ന പിണറായിയെ കേൾക്കാൻ മുസ്ലിങ്ങൾ തയ്യാറാകില്ല. അതിപ്പോൾ കാന്തപുരം പറഞ്ഞാലും, ജ്യൂസ് ഉസ്താദ് പറഞ്ഞാലും.. എന്നാൽ ഇവിടെ ആര് ചോദിക്കാൻ ആര് പറയാൻ.. ഈഴവന് സ്വത്വ ബോധം എന്ന ഒന്നില്ല.

ഗുരു ഗീത ഹിന്ദു മതത്തിന്റെ സ്വന്തം ആയത് കൊണ്ടും, പിണറായി വിജയനെ താങ്ങാൻ കിട്ടുന്ന സ്ഥലം ആയത് കൊണ്ടും സംഘ പരിവാറുകാർ കൊണ്ട് നടക്കും കുറച്ചു ദിവസം.. അത്ര തന്നെ.

കുറച്ചു വർഷങ്ങൾക്കു മുൻപ് ശിവഗിരി തീർത്ഥാടന ദിവസം, അത് അട്ടിമറിച്ചു കൊണ്ട് വനിതാ മതില് എന്ന ഭൂലോക ഉടായിപ്പ് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കൂട്ടി നടത്തിയിട്ട് ഈഴവർ മിണ്ടിയില്ല പിന്നാ ഇപ്പോൾ..

anaswara baburaj

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

3 hours ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

3 hours ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

4 hours ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

4 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

4 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

5 hours ago