Kerala

കുരുക്ഷേത്ര ഭൂമിയായി തിരുവനന്തപുരം കോർപറേഷൻ!മേയർക്കെതിരെയുള്ള വൻ പ്രതിഷേധം: 9 ബിജെപി വനിതാ കൗൺസിലർമാർക്ക് സസ്പെൻഷൻകൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ ഉപവാസത്തിലേക്ക്

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം തുടരുന്നു.പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തു.ഇതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൽ ഇരുപത്തിനാലുമണിക്കൂർ ഉപവാസം തുടങ്ങി.പ്രതിഷേധത്തിനിടയിലൂടെയാണ് മേയർ ഡയസ്സിലെത്തിയത് .പ്രതിഷേധിക്കുന്ന ബിജെപി യുഡിഎഫ് കൗൺസിലർമാരെ പോലീസ് സഹായത്തോടെ നീക്കാൻ ശ്രമം നടന്നു .തന്റെ കാഴ്ച മറയ്ക്കുന്ന ബാനർ ഒഴിവാക്കണമെന്ന് മേയർ ആവശ്യപ്പെട്ടിരുന്നു. കൗൺസിൽ യോഗം തടസ്സപ്പെടുത്തി , ഡയസിൽ തുടർന്നാൽ അംഗങ്ങളെ സസ്പെൻഡ്‌ ചെയ്യുമെന്ന് മേയർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു .പിന്നീട് പോലീസ് നടപടിയിൽ കാര്യങ്ങൾ എത്തുകയായിരുന്നു .പോലീസും കൗൺസിലർമാരും തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ പോയി. പ്രതിഷേധത്തിന്റെ മുൻനിരയിൽ വനിതാ കൗൺസിലർമാരാണ് അണിനിരന്നത്. കൗൺസിൽ യോഗം അവസാനിപ്പിച്ചു.
കത്ത് വിവാദത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ല എന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇടതുപക്ഷ കൗൺസിലർമാർ അമിതമായി ആനന്ദ പ്രകടനം നടത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

8 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

12 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

14 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

14 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

16 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

16 hours ago