Tuesday, January 6, 2026

കോഴിക്കോട് വാഹനത്തിൽ കറങ്ങി മാല മോഷണം; കുപ്രസിദ്ധ അന്യസംസ്ഥാന മോഷണ സംഘം പിടിയിൽ

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷണ സംഘം കോഴിക്കോട് പിടിയിൽ. മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെട്ട സംഘമാണ് അറസ്റ്റിലായത്. കർണാടക, തമിഴ‍്‍നാട് സ്വദേശികളാണ് പിടിയിലായവർ. വാഹനത്തിൽ കറങ്ങി മാല പൊട്ടിക്കുന്നതായിരുന്നു സംഘത്തിന്റെ പതിവ്. നല്ല രീതിയിൽ വേഷം ധരിച്ചായിരുന്നു സംഘം എത്തിയിരുന്നത്. സമീപ നാളുകളിൽ കോഴിക്കോട് മാത്രം 10 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തത്.

പിടിയിലായവർക്കെതിരെ കേരളത്തിന് പുറമെ കർണാടക, തമിഴ‍്‍നാട് സംസ്ഥാനങ്ങളിലും നിരവധി കേസുകളുള്ളതായി കോഴിക്കോട് ഡിസിപി എ.ശ്രീനിവാസ് പറഞ്ഞു. തമിഴ്നാട് മധുരൈ പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44), മൈസൂരു ഹുൻസൂർ സ്വദേശി മുരളി (37), കോലാർ മൂൾബാബിൽ സ്വദേശിനികളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരാണ് പിടിയിലായത്.

Related Articles

Latest Articles