Sunday, December 28, 2025

നൗഷാദിന്‍റെ തിരോധാന കേസിൽ വൻ ട്വിസ്റ്റ്! യുവാവിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി; അഫ്‌സാനയുടെ മൊഴി പച്ചക്കള്ളമെന്ന് പോലീസ്; ദുരൂഹതയേറുന്നു

പത്തനംതിട്ട: കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വൻ ട്വിസ്റ്റ്. നൗഷാദിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി. ഭാര്യ അഫ്‌സാനയുടെ മൊഴി എല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞു.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പോലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു മൊഴി. ഇതിന്‍റെ അസ്ഥാനത്തില്‍ പോലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നു.

Related Articles

Latest Articles