ദില്ലി : തദ്ദേശീയമായി ഭാരതം നിർമ്മിച്ച ഡ്രോൺ പ്രതിരോധ സംവിധാനമായ ഭാര്‍ഗവാസ്ത്രയുടെ പരീക്ഷണം വിജയകരം. കാര്യക്ഷമത കൂടിയതും എന്നാൽ ചെലവ് കുറഞ്ഞതുമായ ഉപകരണമാണിത്. മുതിർന്ന ആര്‍മി എയര്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഒഡിഷയിലെ ഗോപാല്‍പുരിലെ സീവാര്‍ഡ് ഫയറിങ് റേഞ്ചിലാണ് ഇന്നലെ ഉപകരണത്തിന്റെ പരീക്ഷണം നടത്തിയത്. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (എസ്ഡിഎഎല്‍) ആണ് ഡ്രോണ്‍ രൂപകല്പന ചെയ്തത്.
ഹാര്‍ഡ് കില്‍’ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുന്ന ഭാര്‍ഗവാസ്ത്രയ്ക്ക് 2.5 കിലോമീറ്റര്‍വരെ ദൂരത്തില്‍ വരുന്ന ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാനുള്ള കഴിവുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 5,000 മീറ്ററില്‍ കൂടുതല്‍ ഉയരത്തിൽ, ഭൂമിശാസ്ത്രപരമായി വ്യത്യസ്ത പ്രദേശങ്ങളില്‍ തടസ്സമില്ലാതെ ഉപയോഗിക്കാനാവും.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക് സൈന്യം ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ പ്രയോഗിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി ജില്ലകളെയും നഗരങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമാക്കി പാകിസ്ഥാൻ തൊടുത്ത ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു.

