Sunday, December 21, 2025

ഇനി വെറും 8 മണിക്കൂർ ജോലി; വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം കുറച്ച് മഹാരാഷ്‌ട്ര

മുംബൈ: വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ജോലിസമയം കുറച്ച് മഹാരാഷ്‌ട്ര സർക്കാർ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ ജോലിസമയം 12മണിക്കൂറിൽ നിന്ന് എട്ടുമണിക്കൂറാക്കിയാണ് സർക്കാർ കുറച്ചത്.

നേരത്തെ സംസ്ഥാനത്തെ ചിലസ്ഥലങ്ങളിൽ എട്ട് മണിക്കൂർ ഷിഫ്റ്റ് നടപ്പിലാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനം മുഴുവൻ ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്ന് മഹാരാഷ്‌ട്ര ഡിജിപി സഞ്ജയ് പാണ്ഡെ വ്യക്തമാക്കി.

‘കുംടുംബവും ഔദ്യോഗിക ജീവിതവും കൂടുതൽ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ തീരുമാനം സഹായകരമാകുമെന്ന്’ വനിതാ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിൽ നാഗ്പൂർ,പൂനൈ,അമരാവതി,മുംബൈ തുടങ്ങിയ പ്രദേശങ്ങളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം എട്ട് മണിക്കൂറാണ്.

Related Articles

Latest Articles