Sunday, December 21, 2025

ലോകകപ്പ് കഴിഞ്ഞു ; ഇനി ഫ്ലക്സ് ബോർഡുകൾക്കും കട്ടൗട്ടുകൾക്കും മടക്കയാത്ര, ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി

തിരുവനന്തപുരം:അതിഗംഭീരമായ ഒരു ലോകകപ്പ്‌ നമ്മളെല്ലാം ചേർന്ന് ആഘോഷിച്ചു. എന്നാൽ ആഘോഷം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് ആരാധകർ ഉയർത്തിയ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും എടുത്തുമാറ്റൻ അഭ്യർഥിച്ച് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ തെരുവുകളിൽ ആരാധകസംഘം ഉയർത്തിയ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്നുതന്നെ മാറ്റണമെന്ന് മന്ത്രി അറിയിച്ചു. ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളുമെല്ലാം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ആവേശത്തിൽ പങ്കുചേരുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം സാമൂഹ്യ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഫുട്ബോൾ ലോകകപ്പിന്റെ ഭാ​ഗമായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ആയിരക്കണക്കിന് ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളുമാണ് ആരാധകർ ഉയർത്തിയത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തിയത്‌ .

Related Articles

Latest Articles