Monday, December 15, 2025

ഇനി കളി ബാഴ്സയ്ക്കൊപ്പം..! മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ ബാഴ്സയിലേക്ക് ചേക്കേറുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലേക്ക് ചേക്കേറുന്നു. ഫ്രീ ട്രാൻസ്ഫറിലാണ് താരത്തെ ബാഴ്സ സ്വന്തമാക്കിയത്. ജൂൺ അവസാനം മാഞ്ചസ്റ്റർ സിറ്റിയിലെ കരാർ അവസാനിക്കുന്ന താരം മൂന്ന് വർഷം ബാഴ്സയിൽ കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചെൽസിയിൽ നിന്ന് ക്രൊയേഷ്യക്കാരനായ മതേയോ കൊവാസിചിനെ ടീമിലെത്തിച്ച സിറ്റി താരത്തെയാണ് ഗുണ്ടോഗൻ്റെ പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയിൽ വരുന്നത്. ഗുണ്ടോഗൻ്റെ നായകപാടവും നിർണായക സമയങ്ങളിൽ ഗോൾ നേടാനുള്ള കഴിവും സമീപകാലത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ നേട്ടങ്ങളിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കായി ആകെ 188 മത്സരങ്ങൾ കളിച്ച താരം 44 ഗോളുകളും നേടിയിട്ടുണ്ട്.

Related Articles

Latest Articles