Friday, May 17, 2024
spot_img

രണ്ട് കിലോ ഹെറോയിനുമായി പാകിസ്ഥാൻ ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

ചണ്ഡിഗഡ്: പാകിസ്ഥാനിൽ നിന്ന് ലഹരിയുമായെത്തിയ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്. പഞ്ചാബിലെ ഫസിലിക്കയിലെ അബോഹർ ബോർഡറിൽ ഇന്ന് രാവിലെയാണ് ഡ്രോൺ പിടികൂടിയത്. രാസ ലഹരിയുമായെത്തിയ ഡ്രോൺ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചിട്ടത്.

2 കിലോ തൂക്കമുള്ള രണ്ടുപാക്കറ്റുകൾ ഒരു നീല ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. പാക്കറ്റിൽ ഹെറോയിനാണെന്ന് സേന വ്യക്തമാക്കി. ഈ അടുത്ത് രണ്ടാം തവണയാണ് പാകിസ്ഥാന്റെ ലഹരിക്കടത്ത് സേന പരാജയപ്പെടുത്തുന്നത്.

Related Articles

Latest Articles