Wednesday, May 15, 2024
spot_img

ഇനി യുപിയിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും വിവരങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം; പുതിയ സംവിധാനം രൂപീകരിക്കാൻ തീരുമാനിച്ച് യോഗി സർക്കാർ

ലക്‌നൗ:ഇനി യുപിയിൽ എത്തുന്നവർക്ക് തീർത്ഥാടനം എളുപ്പമാക്കാനുള്ള സൗകര്യമൊരുക്കാൻ യോഗി സർക്കാർ. ഉത്തർപ്രദേശിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സംയോജിത ഓൺലൈൻ സംവിധാനം ഒരുക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അടുത്ത 6 മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുമെന്ന് സർക്കാർ അറിയിച്ചു.

യുപിയിലെ ക്ഷേത്രങ്ങളുടെ പേരുകൾ, ചരിത്രം, പ്രത്യേകതകൾ, വഴികൾ എന്നിവ ഉൾപ്പെടുത്തിയാകും ഈ സംവിധാനം രൂപീകരിക്കുക. ക്ഷേത്ര ദർശനത്തിനായി എത്തുന്നവ ഭക്തർക്ക് അവരുടെ യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയും ഇതിന്റെ ലക്ഷ്യമാണ്.

മാത്രമല്ല ക്ഷേത്ര വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത സംവിധാനത്തിന്റെ രൂപീകരണം സംബന്ധിച്ച് മതകാര്യ വിഭാഗം ഇലക്ട്രോണിക്‌സ് സഹകരണവിഭാഗവുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇതിനായുള്ള സോഫ്റ്റ്‌വെയർ നിർമ്മാണം ഉൾപ്പെടെ ഏറെ ചിലവേറിയതാണ്. ഇതിനായ് സർക്കാർ ഒരു കോടി രൂപ ഉടൻ അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 

Related Articles

Latest Articles