Friday, January 2, 2026

ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കി സിപിഎം : ‘രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തെ സൗകര്യം പോലെ ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി എന്‍എസ്എസ്

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനത്തില്‍ മന്നത്തുപത്മനാഭനെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി (NSS) എന്‍എസ്‌എസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തെ സൗകര്യം പോലെ ഉയര്‍ത്തിക്കാട്ടുന്നു. മറ്റ് ചിലപ്പോല്‍ മാറ്റിവയ്ക്കുന്നു. ഇത് രാഷട്രീയനേട്ടത്തിനാണെന്നും സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നമോ എൻഎസ്എസോ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും എൻഎസ്എസിന്റെ പ്രസ്താവനയിൽ പറയുന്നു. വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെയും സാമൂഹ്യനീതിക്ക് വേണ്ടിയും ആയിരുന്നു. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും സുകുമാരൻ നായർ പറഞ്ഞു.

Related Articles

Latest Articles