Saturday, December 13, 2025

മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻഎസ്എസ്

കഴിഞ്ഞ ദിവസം നിയമസഭയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയത്. സമുദായത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെയ്ക്കരുതെന്നും നേതൃത്വത്തിനെതിരെ അതത് സമുദായത്തിലെ പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഐക്യം രൂപപ്പെടണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

പ്രസ്താവന എൻഎസ്എസിനെ ക്കുറിച്ചാണെങ്കിൽ അവഗണനയോടെ തള്ളുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ പൈതൃകം ചില സംഘടനകൾക്ക് ഉണ്ടാകാം അതിനെ കൈയൊഴിയുകയാണോ വേണ്ടത് എന്നും അത് കാലാനുസൃതമായി ശക്തിപ്പെടുത്തി മുന്നോട്ട് പോവലാണ് ശരിയായ രീതി എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

വിലകുറഞ്ഞവിവേകശൂന്യമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ അപ്രസക്തരെന്നത് ഭീഷണിയുടെ സ്വരമാണ്. ശബരിമല വിഷയത്തിന് ശേഷമാണ് സര്‍ക്കാരിന് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
സർക്കാരും എൻഎസ്എസും തമ്മിലുള്ള പുതിയൊരു വാക്പോരിന് കൂടി ഇത്‌ തുടക്കമിട്ടിരിക്കുകയാണ്.

Related Articles

Latest Articles