Tuesday, December 23, 2025

പ്രണയം നടിച്ച്‌ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ആശങ്കാജനകം; പാലാ ബിഷപ്പിനെ പിന്തുണച്ച് എൻഎസ്എസ്

കോട്ടയം: സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരപ്രവര്‍ത്തനം ആശാങ്കജനകമെന്ന് എന്‍എസ്എസ്. എന്നാൽ ഇതിനൊന്നും മതത്തിന്റേയോ സമുദായത്തിന്റേയോ പരിവേഷം നൽകരുതെന്ന് എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പ്രണയം നടിച്ചുള്ള നിർബന്ധിത മതപരിവ‍ർത്തനത്തിൽ വശംവദരാകാതിരിക്കാൻ സമുദായസംഘടനകൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യെ എല്ലാവരും ഒന്നിക്കണമെന്നും എൻഎസ്എസ് പ്രസ്താവനയിലാവശ്യപ്പെട്ടു. രാജ്യദ്രോഹപരമായ നടപടി സ്വീകരിക്കുന്നവരെ കണ്ടെത്തി അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ വ്യക്തമാക്കി.

മതവിദ്വേഷവും വിഭാഗീയതയും വളർത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവണതകളെ ഒഴിവാക്കാൻ എൻ.എസ്.എസ് ആഹ്വാനം ചെയ്‌തു. ഇത്തരം നടപടിയ്‌ക്ക് വശംവദരാകാതിരിക്കാൻ ജനങ്ങളും സമുദായ സംഘടനകളും മതിയായ മുൻകരുതലും പ്രചാരണവും നടത്തണമെന്നും എൻ.എസ്.എസ് ആവിശ്യപ്പെട്ടു.

Related Articles

Latest Articles