Saturday, December 27, 2025

എന്‍എസ്എസ് 107-ാമത് ബജറ്റ് സമ്മേളനം ഇന്ന്

പെരുന്ന: നായർ സർവീസ് സൊസൈറ്റിയുടെ 107-ാമത് ബജറ്റ് സമ്മേളനം ഇന്ന് നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓൺലൈന്‍ മുഖേനെയാണ് ബജറ്റ് സമ്മേളനം നടക്കുക. രാവിലെ മന്നം സമാധി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം ബജറ്റ് സമ്മേളനം ആരംഭിക്കും. 2021-22 വർഷത്തെ ബജറ്റും, 2020-21 ലെ ഭരണ റിപ്പോർട്ടും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിക്കും.

അതോടൊപ്പം ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ ഒഴിവുകളിലേയ്ക്ക് 9 പ്രതിനിധികളെയും തെരഞ്ഞെടുക്കും. എന്‍എസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍, ട്രഷറർ ഡോ.എം.ശശികുമാർ, ഇലക്ഷൻ കമ്മീഷൻ അഡ്വ. അനിൽ.ഡി.കർത്താ എന്നിവര്‍ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കും. സംസ്ഥാനത്തെ 60 താലൂക്ക് യൂണിയൻ ഓഫീസുകളിലായി മറ്റു പ്രതിനിധികൾ ഓൺലൈനായും പങ്കെടുക്കുമെന്ന് എന്‍എസ്എസ് ഭാരവാഹികള്‍ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles