Friday, May 17, 2024
spot_img

“അദ്ധ്യാപകരുടെ ഒഴിവു നികത്തണം”; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ‘പ്രതിഷേധ ധർണ്ണ’ നടത്തി എൻ ടി യു

കൊച്ചി:ദേശീയ അദ്ധ്യാപക പരിഷത്തിൻ്റെ( NTU ) നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് അദ്ധ്യാപകർ. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ മുഴുവൻ ഉപജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ദേശീയ അദ്ധ്യാപക പരിഷത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

‘ഒഴിവുള്ള മുഴുവൻ അദ്ധ്യാപക തസ്തികകളിലേക്കും ഉടൻ അദ്ധ്യാപക നിയമനം നടത്തുക, സർക്കാർ പ്രൈമറി സ്കൂളുകളിൽ പ്രഥമാദ്ധ്യാപക നിയമനം ഉടൻ നടത്തുക, പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യമൊരുക്കുന്ന ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുക, ഓൺലൈൻ ക്ലാസുകൾക്ക് പ്രത്യേക കരിക്കുലം തയാറാക്കുക, ജൂൺ ഒന്നിന് അദ്ധ്യയന വർഷമാരംഭിച്ച പശ്ചാത്തലത്തിൽ മറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപകരെ തിരികെ വിളിക്കുക, വിദ്യാർത്ഥികൾക്ക് അർഹമായ ഗ്രേസ് മാർക്ക് നിഷേധിക്കാനുള്ള സർക്കാരിൻ്റെ ഏകപക്ഷീയ തീരുമാനം പുന:പരിശോധിക്കുക, വിക്ടേഴ്സ് ചാനലിലെ സംസ്കൃത ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക’ എന്നീ ആവശ്യങ്ങളാണ് പ്രതിഷേധ ധർണ്ണയിൽ ഉന്നയിച്ചത്

ദേശീയ അധ്യാപക പരിഷത്ത് പെരുമ്പാവൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂർ എഇഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത് പെരുമ്പാവൂർ സബ് ജില്ലാ സെക്രട്ടറി കെ പി ധനേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ ജി രാഖേഷ് സ്വാഗതം രേഖപ്പെടുത്തി,എൻ ടി യു പ്രൈമറി വിംങ് സംസ്ഥാന കൺവീനർ എം ശങ്കർ മാഷ് ഉദ്ഘാടനം ചെയ്ത സമരപരിപാടിയിൽ FETO ജില്ലാ വൈസ് പ്രസിഡന്റ്‌ എം ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.

ബിജെപി പട്ടികജാതി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ കെ സി രവി, എൻ ജി ഓ സംഘ് ജില്ലാ വൈസ് പ്രസിഡന്റ്‌ ടി ബി ഹരി, എബിവിപി വിദ്യാഭ്യാസ സെൽ സംസ്ഥാന കൺവീനർ എം കൃഷ്ണകുമാർ, എൻ ടി യു വനിത വിഭാഗം ജില്ലാ ജോയിൻ കൺവീനർ ശ്രീല, സംസ്‌കൃത ഭാഷ വിഭാഗം കൺവീനറും ജോയിൻ കൺവീനറുമായ നവ്യ, കൃഷ്ണകുമാരി പ്രൈമറി വിഭാഗം ജില്ലാ കൺവീനറായ അരുൺ എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles